CinemaGeneralLatest NewsMollywoodNEWS

ഞാന്‍ ആദ്യമായി വീട് വെച്ച വസ്തുവിന് അഡ്വാന്‍സ്‌ നല്‍കിയത് അദ്ദേഹത്തിന്റെ പോക്കറ്റിലെ പൈസ കൊണ്ട്: സൂപ്പര്‍ താരത്തെക്കുറിച്ച് ദേവന്‍

'ഞാൻ സിനിമയിൽ എന്‍റെ കരിയർ  തുടങ്ങുന്ന  സമയത്തു ഒരിക്കൽ രാജു ചേട്ടൻ വിളിച്ചു പറഞ്ഞു, 'ഡാ ഒരു സ്ഥലമുണ്ട്  വീട് വയ്ക്കാൻ നോക്കുന്നോ' എന്ന്

മലയാള സിനിമയിലെ നല്ല നടനെന്നതിനപ്പുറം നല്ല വ്യക്തിത്വത്തിന് ഉടമ കൂടിയായിരുന്നു  നടൻ ക്യാപ്റ്റൻ  രാജു. സിനിമയിലെ പല താരങ്ങളും അത് തുറന്നു പറഞ്ഞിട്ടുണ്ട്. മലയാള സിനിമയ്ക്ക് നല്ല വേഷങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റന്‍ രാജുവിന്റെ മരണം  നല്ലൊരു മനുഷ്യ സ്നേഹിയുടെ നഷ്ടം കൂടിയാണ്. ആ മഹത് വ്യക്തിത്വത്തെ അനുസ്മരിക്കുകയാണ് നടന്‍ ദേവന്‍.  താന്‍ വീട് വയ്ക്കാൻ  കാരണക്കാരനായ  വ്യക്തിയാണ്  ക്യാപ്റ്റൻ രാജുവെന്നും  ദേവൻ വ്യക്തമാക്കി.

നടന്‍ ദേവന്റെ വാക്കുകള്‍

‘ഞാൻ സിനിമയിൽ എന്‍റെ കരിയർ  തുടങ്ങുന്ന  സമയത്തു ഒരിക്കൽ രാജു ചേട്ടൻ വിളിച്ചു പറഞ്ഞു, ‘ഡാ ഒരു സ്ഥലമുണ്ട്  വീട് വയ്ക്കാൻ നോക്കുന്നോ’ എന്ന്, ‘ആഗ്രഹം  മാത്രമായുണ്ടായിട്ടു  കര്യമില്ലല്ലോ കയ്യിൽ പൈസ കൂടി വേണ്ടേ’  എന്നായിരുന്നു എന്റെ മറുപടി￰. ‘അതൊക്കെ ശരിയാകുമെടാ’  എന്ന് പറഞ്ഞു ഞാൻ താമസിക്കുന്നിടത്ത്  വന്നു എന്നെ കാറിൽ പിടിച്ചു കയറ്റി  അങ്ങനെ ഞങ്ങൾ ഒന്നിച്ച് രാജു ചേട്ടൻ പറഞ്ഞ സ്ഥലം  കാണാൻ പോയി. രാജു ചേട്ടന്റെ കയ്യിൽ നിന്ന് പതിനായിരം  രൂപ  അഡ്വാൻസ്‌ കൊടുത്ത് അത്‌ കരാറാക്കി. ആ സ്ഥലത്താണ്  ഞാൻ ആദ്യമായി ഒരു വീട് വയ്ക്കുന്നത്  ജീവിതത്തിൽ എനിക്ക് ഒരിക്കലും വിസ്മരിക്കപ്പെടാൻ  കഴിയാത്ത വ്യക്തിയാണ്  അദ്ദേഹം’. ഒരു ചാനല്‍ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേയാണ് താന്‍ സിനിമയില്‍ വന്ന ശേഷം ആദ്യമായി വെച്ച ഗൃഹത്തെക്കുറിച്ചും അതിനു കാരണക്കാരനായ വ്യക്തിയെക്കുറിച്ചും ക്യാപ്റ്റന്‍ രാജു മനസ്സ് തുറന്നത്.

shortlink

Related Articles

Post Your Comments


Back to top button