ദിലീപ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഈ പറക്കും തളിക’. മലയാളികൾ ഇന്നും മറക്കാത്ത ചിത്രങ്ങളിലൊന്നും കൂടിയാണ് ഈ സിനിമ. കോമഡി മുന്‍നിര്‍ത്തി ഒരുക്കിയ ചിത്രം ബോക്‌സോഫീസിലും തിയറ്ററുകളിലും ഗംഭീര പ്രകടനം കാഴ്ച വെച്ചിരുന്നു. താഹയാണ് ചിത്രം സംവിധാനം ചെയ്തത്. താരങ്ങളെ അപേക്ഷിച്ച് തമാരക്ഷന്‍ പിള്ള എന്ന ബസിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ചിത്രം എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. ഇപ്പോഴിതാ ഈ ബസ് എത്ര രൂപയ്ക്ക് വാങ്ങിയതാണെന്ന കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാമറമാന്‍ സാലു ജോര്‍ജ്. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാലു ജോര്‍ജ് ഇതേ കുറിച്ച് പറഞ്ഞത്.
‘പറക്കും തളിക ചെയ്ത സമയത്ത് സിനിമയില്‍ പ്രധാനമായും വേണ്ടത് ഒരു ബസ് ആയിരുന്നു. പലയിടത്തും കറങ്ങി നടന്നിട്ട് അവസാനം കോട്ടയത്ത് നിന്നാണ് ബസ് കിട്ടിയത്. തരക്കേടില്ലാത്ത ബസ് നന്നായിട്ട് ഓടിക്കാന്‍ പറ്റുന്ന ബസ് ആയിരുന്നു അത്. പെയിന്റൊക്കെ ചെയ്ത് വൃത്തിയാക്കിയിരുന്നു. വളരെ ചെറിയ തുകയ്ക്കാണ് ആ ബസ് വാങ്ങിയത്. രണ്ടര-മൂന്ന് ലക്ഷം മാത്രമാണ് കൊടുക്കേണ്ടി വന്നത്. പിന്നെ ആ ബസ് ഞങ്ങള്‍ പൊളിച്ചു. എന്നിട്ട് അതിനകത്ത് കൂടി ക്യാമറയും ക്രെയിനുമൊക്കെ ഓടിക്കുന്ന രീതിയിലാക്കി. താരമാക്ഷന്‍ പിള്ള എന്ന് പേരുമിട്ടു.
ശരിക്ക് പറഞ്ഞാല്‍ ആ വണ്ടി അത്ര കണ്ടീഷനാകാന്‍ പാടില്ലായിരുന്നു. ക്ലംപ്ലീറ്റൊരു തുരുമ്പൊക്കെ പിടിച്ചത് പോലെയാക്കണം. അന്ന് ജോണി ആന്റണി, ജിബു എന്നിവരൊക്കെയായിരുന്നു കൂട്ടത്തില്‍ ഉണ്ടായിരുന്നത്. ഞങ്ങളെല്ലാവരും കൂടി ഈ വണ്ടിയങ്ങ് പൊളിച്ചു. ചുറ്റിക വച്ചായിരുന്നു പൊളിച്ചത്. തുരുമ്പിന്റെ ടോണ്‍ കൊടുക്കാന്‍ ചില സ്പ്രൈ ഒക്കെ ചെയ്ത് താമരാക്ഷന്‍ പിള്ളയെ റെഡിയാക്കുകയായിരുന്നു’ സാലു ജോര്‍ജ് പറഞ്ഞു.
Post Your Comments