CinemaGeneralLatest NewsMollywoodNEWS

‘ഇത് പറഞ്ഞില്ലെങ്കില്‍ ആത്മവഞ്ചനയാകും’; ഫേസ്ബുക്ക് ലൈവ് വിഡിയോയിൽ അനൂപ് ചന്ദ്രൻ

അടുത്തിടെയാണ് അദ്ദേഹത്തിന്‍റെ വിവാഹം കഴിഞ്ഞത്

ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലുമായി പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ താരമാണ് അനൂപ് ചന്ദ്രൻ. അടുത്തിടെയാണ് അദ്ദേഹത്തിന്‍റെ വിവാഹം കഴിഞ്ഞത്. ഇപ്പോഴിതാ താരം ഫേസ്ബുക്കിൽ ലൈവ് വിഡിയോയിൽ വന്നിരിക്കുകയാണ്. ഇത് പറഞ്ഞില്ലെങ്കില്‍ ആത്മവഞ്ചനയാകുമെന്ന് തോന്നി, അതിനാലാണ് താന്‍ ലൈവില്‍ വന്നതെന്ന് പറഞ്ഞായിരുന്നു അനൂപ് ചന്ദ്രന്‍ തുടങ്ങിയത്.

സുഹൃത്തിന്റെ പിതാവിന് ആഞ്ജിയോഗ്രാം ചെയ്യാൻ രാവിലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയതാണ് അനൂപ് ചന്ദ്രനും കൂട്ടരും. സീരിയസായുള്ള പല രോഗികളെയും നോക്കി ഇവരുടെ അവസരം എത്തിയപ്പോൾ നേരം ഇരുട്ടി.

ക്ഷമയോടെ കാത്തിരുന്നവർക്കു മുന്നിൽ വെളുപ്പിന് 2.30 മണിയായപ്പോൾ ഒരു ഡോക്ടർ ഓപ്പറേഷൻ തിയേറ്ററിനകത്തു നിന്നും ഇറങ്ങി തങ്ങളുടെ മുന്നിലൂടെ കടന്നു പോയി. മുന്നിൽ വന്നു നിന്ന ഒരു കൊച്ചു കുട്ടിയെ വരെ ലാളിച്ചാണ് അദ്ദേഹം കടന്നു പോയത്. ഡോക്ടർ ജയപ്രകാശ് എന്നാണ് അദ്ദേഹത്തിന്റെ പേരെന്ന് അനൂപ് ചന്ദ്രൻ പറയുന്നു. നിങ്ങളെപ്പോലുള്ള ദൈവങ്ങളുള്ളതിനാലാണ് ഞങ്ങള്‍ ഇന്നും സന്തോഷത്തോടെ കഴിയുന്നത് . സുഹൃത്തിന്റെ അച്ഛൻ ഭേദപ്പെട്ടു. ഡോക്‌ടറുടെ നല്ല മനസ്സിന് നന്ദി പറഞ്ഞു കൊണ്ടാണ് അനൂപ് ഈ വീഡിയോ അവസാനിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button