ബോളിവുഡിന്റയെ ബിഗ് ബിയാണ് അമിതാഭ് ബച്ചൻ. എപ്പോഴും പൂർണ ഉത്സാഹത്തോടെ സിനിമകളിലും വേദികളിലും പ്രത്യക്ഷപ്പെടാറുള്ള താരമാണ് അമിതാഭ്. ഇപ്പോഴിതാ കോൻ ബനേഗാ കോർപതിയിലൂടെയുള്ള തന്റയെ അവതരണ ശൈലിയിലും ആരാധകരെ സ്വന്തമാക്കിരിക്കുകയയാണ്. ഇപ്പോഴിതാ പരിപാടിയിൽ പങ്കെടുത്ത ഒരു മത്സരാത്ഥിയുടെ ചോദ്യവും അതിന് ബിഗ് ബി നൽകിയ ഉത്തരവുമാണ് വാർത്തകളിൽ ശ്രദ്ധ നേടുന്നത്.
മത്സരാത്ഥി ബിഗ് ബിയുടെ മരുമകളും നടിയുമായ ഐശ്വര്യ റായുടെ കണ്ണുകളെക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മറുപടിയാണ് വാർത്തകളിൽ ഇടം നേടാൻ കാരണമായത്. ഷാരൂഖാനും ഐശ്വര്യയും സഹോദരങ്ങളായി അഭിനയിച്ച ചിത്രത്തിന്റെ പേര് പറയാൻ ആവശ്യപ്പെട്ടപ്പോഴാണ് മത്സരാത്ഥി ഐശ്വര്യയുടെ കണ്ണുകളെ പുകഴ്ത്തിയത്. താൻ അവരുടെ വലിയ ആരാധികയാണെന്നും അവരുടെ കണ്ണുകളെ സ്നേഹിക്കുന്നുവെന്നും മത്സരാത്ഥി പറഞ്ഞു. ഇത് കേട്ടതോടെ ബിഗ് ബിയുടെ മറുപടിയും എത്തി. ”നിങ്ങൾ എന്റെ കണ്ണുകളെ അഭിനന്ദിക്കാത്തതിൽ ഞാൻ നിരാശനാണ്, പക്ഷേ ഇത് ഞാൻ അവളെ അറിയിക്കും” എന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments