മലയാള സിനിമയിലെ യുവതാരനിരയില്‍ പ്രധാനികളിലൊരാളായ നടനാണ് ടൊവിനോ തോമസ്. താരത്തിന്റയെ വിവാഹ വാര്‍ഷികമാണ് ഇന്ന്. 2014 ഒക്ടോബര്‍ 25നാണ് ടൊവിനോ ലിഡിയയെ ജീവിതസഖിയാക്കിയത്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. ഇവരുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. എഞ്ചീനിയറായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു സിനിമാമോഹം തലയ്ക്ക് പിടിച്ചതും ജോലി ഉപേക്ഷിച്ചതും. ആ തീരുമാനത്തിന് ശക്തമായ പിന്തുണയായിരുന്നു ലിഡിയ നല്‍കിയത്. ജോലിയില്ലാത്ത തന്നെ സഹോദരനായിരുന്നു ആ സമയത്ത് സഹായിച്ചതെന്ന് താരം നേരത്തെ പറഞ്ഞിരുന്നു.
സിനിമാജീവിതത്തിലായാലും മറ്റ് വിഷയങ്ങളിലായാലും ശക്തമായ പിന്തുണയാണ് ലിഡിയ ടൊവിനോയ്ക്ക് നല്‍കുന്നത്. ഇവരുടെ മകളായ ഇസയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. പൊതുപരിപാടികളിലും വേദികളിലുമൊക്കെ കുടുംബസമേതമായാണ് ടൊവിനോ എത്താറുള്ളത്. ഇപ്പോഴിതാ ടൊവിനോയ്ക്കും ലിഡിയയ്ക്കും വിവാഹ വാര്‍ഷിക ആശംസ നേര്‍ന്ന് എത്തിരിക്കുകയാണ് ആരാധകരും സിനിമ പ്രവർത്തകരും.
Post Your Comments