തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും തിളങ്ങി നില്ക്കുന്ന നടിയാണ് തപ്സി പന്നു. ചെറിയ ചിത്രങ്ങളിലൂടെ തുടങ്ങി ദീര്‍ഘനാളത്തെ പരിശ്രമങ്ങള്‍ക്ക് ഒടുവിലാണ് മികച്ചതും അഭിനയ പ്രാധാന്യമുള്ളതുമായ വേഷങ്ങള്‍ തപ്സിയെ തേടിയെത്തിയത്. എന്നാൽ ആദ്യ കാലത്ത് തനിക്ക് സിനിമകള്‍ തിരഞ്ഞെടുത്ത് ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നില്ലെന്നും നായകന്മാര്ക്ക് ഇഷ്ടമല്ലാത്തതുകൊണ്ടു മാത്രം പല സിനിമകളില്‍നിന്നും തന്നെ മാറ്റിയിട്ടുണ്ടെന്നുമാണ് തപ്സി പറയുന്നു. ഇന്ത്യന്‍ എക്സ്പ്രസുമായുള്ള അഭിമുഖത്തിലാണ് ഇതിന് കുറിച്ച് തപ്സി സംസാരിച്ചത്.
കഴിഞ്ഞ അഞ്ച് ആറ് വര്‍ഷത്തിനുള്ളില്‍ ഒരുപാട് മാറ്റങ്ങള്‍ സിനിമ മേഖലയില്‍ എനിക്കുണ്ടായി. നേരത്തെ് ഒരു സിനിമയില്‍ അഭിനയിക്കണമെങ്കില്‍ എനിക്ക് നായകന്മാരുടെ സമ്മതം ആവശ്യമായിരുന്നു. അവര്‍ അംഗീകരിച്ചാലെ എന്നെ സിനിമയുടെ ഭാഗമാക്കൂ. നായകന്മാര് എന്നെ അംഗീകരിക്കാത്തതു കൊണ്ട് നിരവധി അവസരങ്ങള്‍ നഷ്ടമായി. എന്നാല്‍ ഇപ്പോള്‍ ഞാന്‍ കൂടി ഭാഗമായ സിനിമകള്‍ ആദ്യം എത്തുന്നത് എന്റെ അടുത്തേക്കാണ്. പിന്നീട് മാത്രമാണ് മറ്റു കഥാപാത്രങ്ങളാകാനുള്ള അഭിനേതാക്കളെ കണ്ടെത്തുന്നത് തപ്സി പറയുന്നു.
Post Your Comments