BollywoodGeneralLatest News

ഭാര്യയുമായി 14 വയസ്സ് വ്യത്യാസം, ആദ്യ കുട്ടിയുണ്ടായ ശേഷം ഉറക്കമില്ലാത്ത രാത്രികളായിരുന്നു; നടന്‍ വെളിപ്പെടുത്തുന്നു

2015ലായിരുന്നു ഷാഹിദിന്റെയും മിറയുടെയും വിവാഹം.

ബോളിവുഡിലെ ചോക്കളേറ്റ് ഹീറോയാണ് ഷാഹിദ് കപൂര്‍. ഭാര്യ മിറ രജ്പുതുമായുള്ള പ്രായവ്യത്യാസത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം. രണ്ടുപേരുടെയും കാഴ്ചപ്പാടുകൾ വ്യത്യസ്തമായതിനാൽ ജീവിതത്തെയും വ്യത്യസ്ത രീതിയിൽ കാണാൻ കഴിയുന്നുവെന്നും അനുഭവസമ്പത്ത് കൂടുതലാണെന്ന കാര്യം പറയുന്നത് മിറക്ക് ഇഷ്ടമല്ലെന്നും ഒരഭിമുഖത്തിൽ ഷാഹിദ് പറഞ്ഞു.

2015ലായിരുന്നു ഷാഹിദിന്റെയും മിറയുടെയും വിവാഹം. ഇരുവരും തമ്മിൽ പതിന്നാല് വയസ്സിന്റെ വ്യത്യാസമുണ്ട്. ഭാര്യയെക്കുറിച്ച് താരം നടത്തിയ തുറന്നു പറച്ചില്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

”ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെ അതിജീവിക്കാൻ മിറ ഒരുപാട് സഹായിച്ചിട്ടുണ്ട്. അത്തരം സാഹചര്യങ്ങളെ അവൾ എങ്ങനെ നേരിട്ടു എന്നോർത്ത് ഇപ്പോൾ സന്തോഷം തോന്നുന്നുണ്ട്. ജീവിതത്തെ വ്യത്യസ്തമായ രീതിയില്‍ ജീവിതത്തെ നോക്കിക്കാണാൻ സാധിക്കുന്നുണ്ട്. വ്യത്യസ്ത കാഴ്ചപ്പാടുകളും അഭിപ്രായങ്ങളുമുള്ള രണ്ട് വ്യക്തികളാണ് ഞങ്ങൾ. അതിൽ ഒരുപാട് സന്തോഷിക്കുന്ന വ്യക്തിയുമാണ് ഞാൻ. ആദ്യ കുട്ടിയുണ്ടായ ശേഷം ഉറക്കമില്ലാത്ത രാത്രികളായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. കുട്ടികളുടെ എല്ലാ കാര്യങ്ങളും നന്നായി ചെയ്യാൻ ഞങ്ങൾ പഠിച്ചു. ” ഷാഹിദ് പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button