CinemaGeneralLatest NewsMollywoodNEWS

മലയാളി ചെയ്തത് കയ്യബദ്ധം ,കേരളത്തില്‍ ന്യൂനപക്ഷവും ബിജെപിയും ഒന്നിച്ചുഭരിക്കുന്ന കാലം അധികം വൈകാതെ വരും ; രാജസേനന്‍

'കോന്നിയിൽ സുരേന്ദ്രനെയും ആരൂരിൽ പ്രകാശ് ബാബുവിനെയും തോല്‍പ്പിച്ചപ്പോള്‍ ആര്‍ക്കൊക്കെയോ സന്തോഷം തോന്നിക്കാണും.

അഞ്ച് മണ്ഡലങ്ങളിലാണ് കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് നടന്നത്. എന്നാൽ ഈ ഉപതിരഞ്ഞെടുപ്പില്‍ മലയാളി ചെയ്തത് കയ്യബദ്ധമാണെന്ന് പറയുകയാണ് സംവിധായകനും ബിജെപിയുടെ മുന്‍ നിയമസഭാ സ്ഥാനര്‍ഥിയുമായ രാജസേനന്‍. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തോട് പ്രതികരിച്ചത്. ബിജെപി തോറ്റിട്ടില്ലെന്നും എവിടെയും തോല്‍ക്കാന്‍ പോകുന്നില്ലെന്ന രാജസേനന്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതിന് ശേഷമായിരുന്നു രാജസേന്റയെ പ്രതികരണം.

രാജസേനന്റെ വാക്കുകള്‍ –

പതിവുപോലെ കുറെ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും ന്യൂനപക്ഷങ്ങളും ചേർന്ന് ബിജെപിയെ  തോല്‍പ്പിച്ചു. പക്ഷെ ബിജെപി തോറ്റിട്ടില്ല, എങ്ങും തോല്‍ക്കുകയില്ലെന്നും ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും ഫലങ്ങള്‍ കാണുമ്പോള്‍ മനസ്സിലാകും. മനസ്സിലായില്ലെന്ന് നടിച്ചുകൊണ്ട് വീണ്ടും ചെയ്ത കയ്യബദ്ധമെന്ന് കരുതിയാല്‍ മതി. ഇപ്പോഴത്തെ മൂന്ന് സീറ്റിലെ യുഡിഎഫ് ജയവും രണ്ട് സീറ്റിലെ എല്‍ഡിഎഫ് ജയവും.

‘കോന്നിയിൽ സുരേന്ദ്രനെയും ആരൂരിൽ പ്രകാശ് ബാബുവിനെയും തോല്‍പ്പിച്ചപ്പോള്‍ ആര്‍ക്കൊക്കെയോ സന്തോഷം തോന്നിക്കാണും. പക്ഷേ എന്റെ ന്യൂനപക്ഷ സുഹൃത്തുക്കളോട് ഞാന്‍ പറയുന്നു, കേരളത്തില്‍ ന്യൂനപക്ഷവും ബിജെപിയും ഒന്നിച്ചുഭരിക്കുന്ന കാലം അധികം വൈകാതെ വരും. രാജ്യം മുഴുവന്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും വേരുകള്‍ പടര്‍ന്നുപന്തലിച്ചു കഴിഞ്ഞു. അതിനാല്‍ കേരളത്തിലും അത് സംഭവിക്കും. ഇത് ഒരു ബിജെപിക്കാരന്റെ മാത്രം വാക്കുകളല്ല, ഒരു കലാകാരന്റെ ദീര്‍ഘവീക്ഷമുളള വാക്കുകളാണ്. ഇത് സംഭവിക്കും, സംഭവിച്ചേ പറ്റൂ. നമുക്ക് കാത്തിരിക്കാം’.

shortlink

Related Articles

Post Your Comments


Back to top button