സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നൽകിയിരുന്നു. തൃശ്ശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്പിക്കാണ് അന്വേഷണ ചുമതല. ആദ്യ നടപടിയെന്നോണം.
അസിസ്റ്റന്റ് കമ്മിഷണർ സി.ഡി. ശ്രീനിവാസൻ മഞ്ജു വാരിയരോടും ശ്രീകുമാർമേനോനോടും മൊഴിയെടുക്കലിന് ഹാജരാവാൻ നിർദേശിച്ചു. മഞ്ജു വെള്ളിയാഴ്ച ഹാജരായേക്കുമെന്നാണു സൂചന. അടുത്തദിവസംതന്നെ ഹാജരാവാനാണ് ശ്രീകുമാർ മേനോനോടും ആവശ്യപ്പെട്ടിട്ടുള്ളത്.ശ്രീകുമാർ മേനോനിൽനിന്ന് തനിക്ക് വധഭീഷണി ഉൾപ്പെടെ ഉണ്ടെന്നും പരാതിയിൽ പറഞ്ഞിട്ടുള്ളതായാണ് സൂചന.
ഔദ്യോഗികാവശ്യങ്ങള്‍ക്കായി നല്കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നതായും പരാതിയില്‍ പറയുന്നുണ്ട്. ശ്രീകുമാര്‍ മേനോനും സുഹൃത്തും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതായും തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു.
Post Your Comments