അണിയറയില്‍ ബ്രഹ്മാണ്ഡ സിനിമയായി മഹാഭാരതം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മോഹന്‍ലാലിനെ നായകനാക്കി ഭീമന്റെ കഥ ഒരുക്കുന്നുവെന്ന് പ്രഖ്യാപിച്ച ശ്രീകുമാര്‍ മേനോന് ചിത്രം പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ടത് സിനിമാ പ്രേമികള്‍ മറന്നിട്ടുണ്ടാകില്ല. ബോളിവുഡ് സൂപ്പര്‍താരം അമീര്‍ ഖാന് മഹാഭാരത കഥയുമായി എത്തുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ പ്രകാരം മഹാഭാരതത്തില്‍ ദ്രൗപതിയായി ദീപിക പദുക്കോണ്‍ എത്തും.
ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാളിന്റെ കഥ പറഞ്ഞ ചിത്രം നിര്‍മ്മിച്ച മധു മണ്ഡേന ആണ് മഹാഭാരതവും നിര്‍മ്മിക്കുന്നത്. ‘ദ്രൗപതിയെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ അത്രയധികം സന്തോഷവതിയും ത്രില്ലടിച്ചിരിക്കുകയാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് ഇതെന്ന് വിശ്വസിക്കുന്നു.’ ദീപിക പറയുന്നു.
Post Your Comments