CinemaGeneralKollywoodLatest NewsNEWS

ചേട്ടനൊപ്പം വില്ലന്‍ വേഷവും സ്വീകരിക്കും ; സൂര്യയ്ക്കൊപ്പമുള്ള ചിത്രത്തെക്കുറിച്ച് കാര്‍ത്തി

വീട്ടില്‍ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചൊന്നും തങ്ങള്‍ സംസാരിക്കാറില്ല

തമിഴ് സിനിമയിലെ താരസഹോദരങ്ങളാണ് സൂര്യയും കാര്‍ത്തിയും. സിനിമയിലെ തുടക്കകാലത്ത് അത്ര നല്ല അനുഭവങ്ങളായിരുന്നില്ല സൂര്യയെ കാത്തിരുന്നത്. പില്‍ക്കാലത്ത് അന്ന് വിമര്‍ശിച്ചവരില്‍ പലരും സൂര്യയുടെ വളര്‍ച്ച കണ്ട് ഞെട്ടിയവരാണ്. സൂര്യയ്ക്ക് പിന്നാലെയായാണ് കാര്‍ത്തിയും സിനിമയില്‍ അരങ്ങേറിയത്. തുടക്കത്തില്‍ താരപുത്രന്‍ ഇമേജായിരുന്നുവെങ്കിലും അത് മറികടന്ന് തന്റേതായ ഇടെ നേടിയെടുത്ത് മുന്നേറുകയാണ് കാര്‍ത്തി.

ഇപ്പോഴിതാ കാര്‍ത്തിയുടെ പുതിയ ചിത്രമായ കൈദി തിയ്യറ്ററുകളിൽ എത്തിരിക്കുകയാണ്. ഇതിന് പുറമെ ചേട്ടൻ സൂര്യയ്‌ക്കൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അതിനായി ചില തിരക്കഥകള്‍ കേട്ടിരുന്നുവെന്നും കാർത്തി പറയുന്നു.

ചേട്ടനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം തനിക്കുമുണ്ട്. അതിനായി വില്ലന്‍ വേഷം വരെ സ്വീകരിക്കാന്‍ തയ്യാറാണ്. വീട്ടില്‍ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചൊന്നും തങ്ങള്‍ സംസാരിക്കാറില്ല. ലൊക്കേഷനില്‍ വെച്ചാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ സംസാരിക്കുന്നത്. കഥകള്‍ പലതും കേള്‍ക്കുന്നുണ്ട്. വൈകാതെ അത് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്നും കാര്‍ത്തി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button