മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് നിത്യ മേനോൻ. സിനിമ നടി എന്നതിലുപരി താനൊരു ഗായിക കൂടിയാണെന്ന് താരം. എല്ലാവരും താനൊരു ഗായികയാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അഭിനയത്തിലേയ്ക്കാണ് താൻ എത്തിപ്പെട്ടത്. ഇപ്പോഴിതാ നിത്യ യുടെ മറ്റൊരു ആഗ്രഹവും കൂടി വെളിപ്പെടുത്തിരിക്കുകയാണ്.
ഒരു വാർത്താ റിപ്പോർട്ടറാകാൻ ആഗ്രഹിച്ചിരുന്നു എന്നാണ് നിത്യാ മേനോൻ പറഞ്ഞിരുന്നത്. പഠനത്തെ കുറിച്ചു പറഞ്ഞപ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മാധ്യമപ്രവർത്തകയാകനുള്ള താൽപര്യം കൊണ്ട്, മണിപ്പാൽ യൂണിവേഴ്സിറ്റിൽ നിന്ന് ജേണലിസ പഠിച്ചിരുന്നു എന്നും താരം വ്യക്തമാക്കി. പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ആദ്യമായി സിനിമയിൽ എത്തുന്നത്. മോഹൻലാൽ ചിത്രമായ ആകാശ ഗോപുരമായിരുന്നു ആദ്യ സിനിമ. ബിരുദം പൂർത്തിയാക്കിയതിനു ശേഷമാണ് അഭിനയം സീരിയസ്സായി എടുത്തതെന്നും നടി പറഞ്ഞു.
Post Your Comments