ഒരു ചിത്രത്തിന് പുരസ്‌കാരങ്ങള്‍ ലഭിച്ചെന്നു കരുതി അടുത്ത സിനിമയ്ക്ക് പണം കണ്ടെത്തുന്നത് അത്ര എളുപ്പമല്ലെന്ന് പറയുകയാണ് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്. താൻ സംവിധാനം ചെയ്‌ത ആദ്യ സിനിമ ‘ലയേഴ്‌സ് ഡൈസ്’ മികച്ച അഭിപ്രായം നേടുകയും പുരസ്‌കാരങ്ങള്‍ ലഭിക്കുകയും ചെയ്‌തെങ്കിലും ബോക്‌സ് ഓഫീസില്‍ പിടിച്ചു നിന്നില്ലെന്നും ഗീതു പറഞ്ഞു. പി.ടി.ഐയുമായുള്ള അഭിമുഖത്തിലാണ് ഗീതു മോഹൻദാസ് ഈ കാര്യം പറയുന്നത്.
‘നിങ്ങള്‍ ഒരു സ്വതന്ത്ര സംവിധായകനോ സംവിധായികയോ ആണെങ്കില്‍ സിനിമ ചെയ്യുന്നതിനായി പണം കണ്ടെത്താന്‍ ഏറെ സമയമെടുക്കും. ‘ലയേഴ്‌സ് ഡൈസ്’ മികച്ച അഭിപ്രായം നേടുകയും പുരസ്‌കാരങ്ങള്‍ ലഭിക്കുകയും ചെയ്തപ്പോള്‍ ഞാന്‍ കരുതി എന്റെ രണ്ടാമത്തെ സിനിമയ്ക്ക് പണം കണ്ടെത്തുന്നത് എളുപ്പമാകുമെന്ന്. പക്ഷേ, അങ്ങനെയുണ്ടായില്ല. നല്ല അഭിപ്രായം നേടിയെങ്കിലും ബോക്സ് ഓഫീസില്‍ പിടിച്ചുനില്‍ക്കാന്‍ സിനിമയ്ക്കായില്ല. അടുത്തതവണ അങ്ങനെയുണ്ടാവില്ലെന്നാണ് പ്രതീക്ഷ ഗീതും മോഹൻദാസ് പറഞ്ഞു.
ഗീതു ആദ്യമായി സംവിധാനം ചെയ്ത ‘ലയേഴ്‌സ് ഡൈസ്’ 87-ാമത് ഓസ്‌കര്‍ പുരസ്‌കാരത്തില്‍ വിദേശ ഭാഷാ സിനിമ വിഭാഗത്തിലേക്ക് തിരഞ്ഞെടുപ്പെട്ടിരുന്നു. ഇതിനു പുറമേ നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിരുന്നു.
Post Your Comments