താരത്തിന്റെ തലക്കനമില്ലാത്ത അനുശ്രീ സിനിമയ്ക്ക് പുറത്തും വളരെ കൂളാണ്, തന്റെ അഭിപ്രായങ്ങള്‍ മടി കൂടാതെ തുറന്നു പറയാറുള്ള അനുശ്രീ ഗൗരവത്തിലൂന്നി മാത്രമല്ല കാര്യങ്ങള്‍ സംസാരിക്കുന്നത്. സരസമായ ഹ്യൂമറില്‍ വ്യക്തി ജീവിതത്തിലും കത്തി കയറാറുള്ള അനുശ്രീ ഇത്തവണ പ്രണയ ലേഖനങ്ങള്‍ കിട്ടാത്തതിന്റെ സങ്കടം തുറന്നു പറയുകയാണ്.
പ്രണയത്തിന്റെ കാര്യം ചിന്തിക്കുമ്പോൾ വല്ലാത്ത ഒരു സങ്കടമാണ് തനിക്ക് ഉണ്ടാകുന്നതെന്ന് നടി അനുശ്രീ. സിനിമ നടിയായതിൽ പിന്നെ പ്രേമ ലേഖനം ലഭിക്കാറില്ലെന്നും അനുശ്രീ പറയുന്നു .അടുത്തിടെ ഒരു നാലാം ക്‌ളാസ്സിലെ പയ്യൻ തനിക്ക് ഒരു ലവ് ലെറ്റർ സമ്മാനിച്ചുവെന്നും അത് താൻ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും വൈകാതെ തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുമെന്നും അനുശ്രീ ഒരു എഫ് എം ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
‘പ്രണയത്തിന്റെ കാര്യത്തിൽ ഇപ്പോൾ ഭയങ്കര ദാരിദ്ര്യമാണ്. സിനിമ നടിയായതിനാൽ പ്രണയ ലേഖനങ്ങൾ ഒന്നും ലഭിക്കാറില്ല. അടുത്തിടെ ഒരു സ്‌കൂളിൽ പോയപ്പോൾ നാലാം ക്ലാസിൽ പഠിക്കുന്ന ഒരു പയ്യൻ എനിക്ക് ഒരു ലവ് ലെറ്റർ തന്നിരുന്നു. അത് ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട് ‘ആ ചേട്ടൻ സൂപ്പർ ആണല്ലോ’ എന്ന് എനിക്ക് തോന്നിയിട്ടും കാര്യമില്ല. അവരൊക്കെ എന്നെ അനുശ്രീ എന്ന നടിയായി മാത്രേ കാണുള്ളൂ. അതോണ്ട് റൊമാൻസ് ഒന്നും ആർക്കും എന്നോട് ഇപ്പോൾ ഇല്ല. .മോശം ഉദ്ദേശമാണ് ചിലർക്ക് ഉള്ളതെങ്കിൽ അത് കൃത്യമായി പിടി കിട്ടും. ‘ഉണ്ടോ ഉറങ്ങിയോ’ എന്നൊക്കെ സ്റ്റെപ് സ്റ്റെപ് ആയിട്ട് ചോദ്യമെത്തും. ഞാൻ ഉണ്ടിട്ടു ഉറങ്ങിക്കോളാം അതിനു നിങ്ങൾക്കു എന്താണെന്ന് ചോദിച്ചാൽ അവിടെ തീരും എല്ലാം. അനുശ്രീ പറയുന്നു
Post Your Comments