GeneralLatest NewsTV Shows

അമ്മ മരിച്ചതോടെ തനിച്ചായി; മോനുമായി തനിച്ച് നില്‍ക്കണം; അഭിനയത്തില്‍ നിന്നും പിന്മാറിയതിനെക്കുറിച്ച് നടി ശ്രീകല

ഒരു മാസം കഴിഞ്ഞു മടങ്ങാം എന്ന പ്ലാനിലാണ് നാട്ടിൽ നിന്നു വന്നത്. പക്ഷേ, അദ്ദേഹത്തിന് ഇവിടെത്തന്നെ തുടരേണ്ടി വന്നു

കുടുംബ പ്രേക്ഷകരുടെ മാനസപുത്രിയാണ് നടി ശ്രീകല. മാനസപുത്രി എന്നാ പരമ്പരയില്‍ സോഫിയ എന്ന കഥാപാത്രത്തിലൂടെ വീട്ടമ്മമാരുടെ മനം കവര്‍ന്ന ശ്രീകല ഇപ്പോള്‍ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്. അഭിനയത്തില്‍ നിന്നും പിന്മാറാനുള്ള കാരണം തുറന്നു പറയുകയാണ് ശ്രീകല. വിവാഹം കഴിഞ്ഞ ശേഷവും ചില സീരിയലുകളില്‍ താരം വേഷമിട്ടിരുന്നു. എന്നാല്‍ അതും ഉപേക്ഷിക്കേണ്ടി വന്നു. വിദേശത്ത് ഭര്‍ത്താവിനും കുഞ്ഞിനും ഒപ്പം കഴിയുന്ന ശ്രീകല അഭിനയത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നതിങ്ങനെ..

READ ALSO: മോശം രീതിയിൽ സ്പർശിച്ചിട്ടുണ്ട്’ ; ബിഗ് ബോസ് മത്സരാർത്ഥിക്കെതിരെ ഗുരുതര ആരോപണവുമായി സീരിയൽ നടി

‘ആറു മാസം മുൻപ് ഭർത്താവിന്റെ ജോലി സംബന്ധമായാണ് ഞങ്ങൾ ഇങ്ങോട്ട് മാറിയത്. ആദ്യം മാഞ്ചസ്റ്ററിലായിരുന്നു. ഒരു മാസം കഴിഞ്ഞു മടങ്ങാം എന്ന പ്ലാനിലാണ് നാട്ടിൽ നിന്നു വന്നത്. പക്ഷേ, അദ്ദേഹത്തിന് ഇവിടെത്തന്നെ തുടരേണ്ടി വന്നു. ഇപ്പോൾ ഹോർഷാം എന്ന സ്ഥലത്താണ്. അഭിനയം തുടരണം എന്നു തന്നെയാണ് ആഗ്രഹം. ഞാനും മോനും കുറേക്കാലം നാട്ടിൽ തന്നെയായിരുന്നു. അപ്പോൾ അഭിനയിക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് എന്റെ അമ്മ മരിച്ചത്. അത് വലിയ ഷോക്കായി. അമ്മ പോയതോടെ മോനും എനിക്കും ഒറ്റയ്ക്ക് തിരുവനന്തപുരത്ത് നിൽക്കുന്നതും വർക്ക് ചെയ്യുന്നതും ബുദ്ധിമുട്ടായി. അങ്ങനെയാണ് ഇവിടേക്കു വരാൻ തീരുമാനിച്ചതും അഭിനയത്തിൽ താൽക്കാലിക അവധി എടുത്തതും’’.– ശ്രീകല പറഞ്ഞു

ശ്രീകല സ്വാമി അയ്യപ്പന്‍ എന്ന പരമ്പരയില്‍ വേഷമിട്ടിരുന്നു. എന്നാല്‍ അതും ഉപേക്ഷിക്കേണ്ടി വന്നു. അതിനെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ”അമ്മ ഒപ്പമുള്ളത് വലിയ കരുത്തായിരുന്നു. നിഴലുപോലെ കൂടെയുണ്ടായിരുന്ന ഒരാൾ പെട്ടെന്ന് ഇല്ലാതായപ്പോൾ ഒരു ഭാഗം തളർന്നതു പോലെ തോന്നി. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം അമ്മയുടെ മരണമാണ്. അതോടെ, എന്റെ എല്ലാം നഷ്ടപ്പെട്ടു എന്നു തോന്നിത്തുടങ്ങി. ആ വിഷമം കണ്ടിട്ടാണ് ഒപ്പം ചെല്ലാൻ ഭർത്താവ് നിർബന്ധിച്ചത്. ഇതിനിടെ തമിഴിൽ നിന്നുൾപ്പടെ ധാരാളം അവസരങ്ങള്‍ വന്നു. പക്ഷേ, മോനെ ആരെയും ഏൽപ്പിച്ച് പോകാൻ പറ്റാത്ത അവസ്ഥയായിരുന്നു. അങ്ങനെ അതൊക്കെ വേണ്ടെന്നു വച്ചു. ഭർത്താവിന്റെ അച്ഛനും അമ്മയും വലിയ പിന്തുണ നൽകാറുണ്ടെങ്കിലും അവരെക്കൊണ്ടു മാത്രം കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകാൻ പ്രയാസമായിരുന്നു. അങ്ങനെയാണ് കുറച്ചു കാലം മാറി നിൽക്കാം എന്നു തീരുമാനിച്ചത്. മോൻ കുറച്ചു കൂടി വലുതായ ശേഷം മടങ്ങി വരാം എന്നാണ് ഇപ്പോഴത്തെ പ്ലാൻ. മോന് അവധിയുള്ള ദിവസങ്ങൾ അനുസരിച്ചാണ് ‘സ്വാമി അയ്യപ്പൻ’ ചെയ്തത്. പക്ഷേ, അതും തുടരാൻ പറ്റിയില്ല.”

shortlink

Related Articles

Post Your Comments


Back to top button