‘ആകാശഗംഗ’ എന്ന ചിത്രത്തിലെ പ്രേത കഥാപാത്രമായ മയൂരി ‘ആകാശഗംഗ 2’വിന്റെയും ഭാഗമാകുന്നുവെന്ന് സംവിധായകന്‍ വിനയന്‍. അതെ കഥാപാത്രത്തെ വീണ്ടും സിനിമയില്‍ കൊണ്ടുവരുന്നുണ്ടെന്നു വിനയന്‍ പറയുന്നു. നാല് വര്‍ഷം മുന്‍പ് അന്തരിച്ച മയൂരി അങ്ങനെ താന്‍ മുന്‍പ് ജീവന്‍ നല്‍കിയ കഥാപാത്രവുമായി വീണ്ടും സ്ക്രീനിലെത്തുകയാണ്. സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു കാര്യം സംഭവിക്കുന്നത്. മുത്തശ്ശി കുട്ടികാലത്ത് പറഞ്ഞു തന്ന ഒരു യക്ഷി കഥയാണ് തനിക്ക് ‘ആകാശഗംഗ’ എന്ന ചിത്രമെടുക്കാന്‍ പ്രേരണയായതെന്ന് വിനയന്‍ പറയുന്നു.
‘എനിക്ക് യക്ഷിയില്‍ വിശ്വാസമില്ല, പക്ഷെ തനിച്ച് ഒരു മുറിയില്‍ കിടക്കുമ്പോള്‍ തൊട്ടടുത്ത് എന്തെങ്കിലും ശബ്ദം കേള്‍ക്കുമ്പോള്‍ അത് യക്ഷിയാണോ? എന്ന് തോന്നാറുണ്ട്. ഇത് രണ്ടും കൂടി എങ്ങനെ മനസ്സില്‍ വരുന്നു എന്ന് ചോദിച്ചാല്‍ അറിയില്ല. അതൊക്കെ നമ്മുടെ മനസ്സിന്റെ തോന്നല്‍ മാത്രമാണ്. അങ്ങനെയെങ്കില്‍ ഞാന്‍ എഴുതി കൊണ്ടിരിക്കുമ്പോള്‍ ‘ആകാശഗംഗ’യില്‍ പ്രേത കഥാപാത്രമായി അഭിനയിച്ച മയൂരി റിയലായി തന്നെ റൂമില്‍ വരണമല്ലോ. ആ കുട്ടി നാലു വര്‍ഷം മുന്‍പാണല്ലോ മരിച്ചത്.
.
മലയാളത്തില്‍ ഹൊറര്‍ സിനിമകള്‍ കുറവാണ്.അടുത്തിടെ ഇറങ്ങിയ പൃഥ്വിരാജിന്റെ ‘എസ്ര’ എന്ന ഹൊറര്‍ ചിത്രം എനിക്ക് നന്നായി ഇഷ്ടപ്പെട്ട സിനിമയാണ്. മലയാളത്തില്‍ ഹൊറര്‍ സിനിമകള്‍ വിരളമാണ്, ഇപ്പോഴും ഹൊറര്‍ സിനിമകള്‍ക്ക് മലയാളത്തില്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയാണ് ‘ആകാശഗംഗ 2’ എന്ന ചിത്രമെടുക്കാന്‍ ആഗ്രഹം തോന്നിയത്, ‘ആകാശഗംഗ’യില്‍ ജഗതി, ജഗദീഷ്, ഇന്നസെന്റ് തുടങ്ങിയ അന്നത്തെ കോമഡി താരങ്ങള്‍ ചിരിയുടെ പൂരം തീര്‍ത്തതെങ്കില്‍ , ‘ആകാശഗംഗ 2’,-വില്‍ ഇന്നത്തെ ട്രെന്‍ഡിംഗ് കോമഡി താരങ്ങളായ ഹരീഷ് കണാരനും, ധര്‍മജനുമൊക്കെയാണ് ചിരി വിരുന്നു ഒരുക്കാന്‍ എത്തുന്നത്. ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വിനയന്‍ പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കിട്ടത്.
Post Your Comments