GeneralLatest NewsMollywood

രാത്രി രണ്ടര മണിക്കാണ് ഓപ്പറേഷന്‍ കഴിഞ്ഞത്; സര്‍ക്കാര്‍ ആശുപത്രിയിലെ അനുഭവം വിവരിച്ച്‌ നടന്‍ അനൂപ് ചന്ദ്രന്‍

അദ്ദേഹം മനുഷ്യനല്ല, ഡോക്ടറുമല്ല, ദൈവമാണ് എന്ന് തോന്നി.

ബിഗ്‌ ബോസ് റിയാലിറ്റി ഷോയിലൂടെ കുടുംബ പ്രേക്ഷകര്‍ക്കും പിയങ്കരനായ നടനാണ്‌ അനൂപ്‌ ചന്ദ്രന്‍. സര്‍ക്കാര്‍ ആശുപത്രിയില്‍ രാത്രി ഏറെ വൈകിയും രോഗികള്‍ക്ക് ശസ്ത്രക്രിയ പോലെയുള്ള ജോലികള്‍ ചെയ്യുന്ന ഡോക്ടര്‍മാരെ പ്രശംസിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് അനൂപ് ചന്ദ്രന്‍. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ആശുപത്രിയില്‍ കണ്ട ഒരു കാഴ്ചയിലൂടെയാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ നന്ദി രേഖപ്പെടുത്തിയിരിക്കുന്നത്.

read also:അമ്മ മരിച്ചതോടെ തനിച്ചായി; മോനുമായി തനിച്ച് നില്‍ക്കണം; അഭിനയത്തില്‍ നിന്നും പിന്മാറിയതിനെക്കുറിച്ച് നടി ശ്രീകല

കോട്ടയം മെഡിക്കല്‍ കോളജില്‍ ആന്‍ജിയോഗ്രാമിന് വിധേയനായ സുഹൃത്തിന്റെ അച്ഛന്റെ ഓപ്പറേഷന് പോയപ്പോഴുണ്ടായ അനുഭവമാണ് അദ്ദേഹം പങ്കുവച്ചത്. രാത്രി രണ്ടര മണിക്കാണ് അദ്ദേഹത്തിന്റെ ഓപ്പറേഷന്‍ കഴിഞ്ഞത്. ഡോക്ടര്‍ ജയപ്രകാശ് ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടപ്പോള്‍ അദ്ദേഹം മനുഷ്യനല്ല, ഡോക്ടറുമല്ല, ദൈവമാണ് എന്ന് തോന്നി. നിങ്ങളെ പോലെയുള്ള ദൈവങ്ങളുള്ളത് കൊണ്ടാണ് ഞങ്ങളിന്ന് സന്തോഷത്തോടെ ജീവിച്ചിരിക്കുന്നതെന്നും അനൂപ് ചന്ദ്രന്‍ ഫെയ്സ്ബുക്ക് വീഡിയോയില്‍ പറയുന്നു. രാവിലെ ഏഴ് മണിക്ക് താന്‍ നോക്കുമ്ബോള്‍ ഡോ. ജയപ്രകാശ് റൗണ്ട്സിന് പോകുന്ന കാഴ്ചയാണ് കണ്ടതെന്നും അനൂപ് ചന്ദ്രന്‍ വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button