CinemaGeneralKollywoodLatest NewsMollywoodNEWS

കലാഭവന്‍ മണി ചെയ്യും പോലെ വിക്രമിന് ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിച്ചിരുന്നില്ല: തുറന്നു പറച്ചിലുമായി വിനയന്‍

ഈ സീന്‍ ഞാന്‍ തമിഴില്‍ എടുത്തപ്പോള്‍ മണിയെപ്പോലെ വിക്രമിന് ജിഞ്ചറയൊക്കെ ഉപയോഗിച്ച് കൊണ്ട് അത് മനോഹരമാക്കാന്‍ കഴിയുമോ? എന്ന് സംശയിച്ചിരുന്നു

നായകനെന്ന നിലയില്‍ കലാഭവന്‍ മണിയ്ക്ക് ഗുണം ചെയ്തത് പോലെ തമിഴില്‍ വിക്രമിന് ഗുണം ചെയ്ത സിനിമയായിരുന്നു ‘കാശി’ എന്ന് സംവിധായകന്‍ വിനയന്‍. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രം തമിഴിലെടുത്തപ്പോള്‍ വിക്രമിനെയായിരുന്നു വിനയന്‍ ചൂസ് ചെയ്തത്. ‘കാശി’യില്‍ അഭിനയിക്കാനായി വിക്രം എടുത്ത ഡെഡിക്കേഷനെക്കുറിച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് വിനയന്‍. സിനിമയിലെ ഒരു രംഗം മണി അഭിനയിക്കും പോലെ വിക്രമിന് ചെയ്യാന്‍ കഴിയുമെന്ന് താന്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ലെന്നും പക്ഷെ വിക്രം തന്നെ ഞെട്ടിച്ചുവെന്നും വിനയന്‍ പറയുന്നു.

‘ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തില്‍ വളരെ ഇമോഷണല്‍ ആയ ഒരു സീനുണ്ട്. കലാഭവന്‍ മണി ചെയ്ത ‘ദാമു’ എന്ന കഥാപാത്രം തന്റെ അനിയത്തിയോടും, അമ്മയോടും കണ്ണ് ചോദിക്കുന്ന രംഗമാണത്. ‘നിങ്ങളുടെ ആരുടെ എങ്കിലും കണ്ണ്  തന്നാല്‍ എനിക്കും കാഴ്ച കിട്ടും എന്ന് പറയുമ്പോള്‍ അകത്ത് കിടക്കുന്ന അച്ഛന്‍ വിളിച്ചു പറയും ‘നീ കണ്ണ് പൊട്ടന്‍ ആയതുകൊണ്ടാണ്‌ ഇപ്പോള്‍ തെണ്ടി എങ്കിലും ജീവിക്കാന്‍ കഴിയുന്നത് നിനക്ക് കാഴ്ച കിട്ടിയാല്‍ ഈ കുടുംബത്തിന്റെ അവസ്ഥ എന്താകുമെന്ന്’ അപ്പോള്‍ മണിയുടെ കഥാപാത്രം ‘ഗിഞ്ചറ’എന്ന വാദ്യോപകരണം മീട്ടിക്കൊണ്ട് പൊട്ടി കരയുന്ന ഒരു രംഗമുണ്ട്. ഈ സീന്‍ ഞാന്‍ തമിഴില്‍ എടുത്തപ്പോള്‍ മണിയെപ്പോലെ വിക്രമിന് ഗിഞ്ചറയൊക്കെ ഉപയോഗിച്ച് കൊണ്ട് അത് മനോഹരമാക്കാന്‍ കഴിയുമോ? എന്ന് സംശയിച്ചിരുന്നു. അത് കൊണ്ട് ‘ഗിഞ്ചറ’ മാറ്റാരെങ്കിലും വായിക്കുന്നതിന്റെ ക്ലോസ് ഷോട്ട് എടുത്തു ചെയ്യാനായിരുന്നു തീരുമാനം. പക്ഷെ വിക്രം തനിക്ക് ഒരു ദിവസത്തെ സമയം  തരാമോ? എന്ന് ചോദിച്ചു.. ഞാന്‍ പറഞ്ഞു ഒരു ദിവസം കൊണ്ടൊന്നും ഗിഞ്ചറ വായിക്കുന്നത് പഠിച്ചെടുക്കാന്‍ കഴിയില്ലെന്ന്. പക്ഷെ വിക്രം എന്നെ ഞെട്ടിച്ചു അന്ന് രാത്രി  മറ്റാരെയോ വിളിച്ചു വരുത്തി അയാള്‍ ഒറ്റ ദിവസം കൊണ്ട് തന്നെ ‘ഗിഞ്ചറ’ പഠിക്കുകയും ആ സീന്‍ വിക്രം അടുത്ത  ദിവസം  മനോഹരമാക്കുകയും ചെയ്തു എനിക്ക് മറ്റൊരാള്‍ അത് വായിക്കുന്ന കൈകളുടെ ക്ലോസ് ഷോട്ട് എടുക്കേണ്ടി വന്നില്ല മലയാളത്തില്‍  മണി ചെയ്തത് പോലെ വിക്രമും ആ സീന്‍ ഗംഭീരമാക്കി’. .

shortlink

Related Articles

Post Your Comments


Back to top button