വിനയന്‍ മലയാളത്തില്‍ ചെയ്തു സൂപ്പര്‍ ഹിറ്റാക്കിയ ‘ഊമപെണ്ണിന് ഉരിയാടപയ്യന്‍’ എന്ന ചിത്രം തമിഴില്‍ ചെയ്തപ്പോഴും ജയസൂര്യയും കാവ്യ മാധവനും തന്നെയായിരുന്നു നായിക നായകന്മാരായി എത്തിയത്. ‘ഊമപെണ്ണിന് ഉരിയാടപയ്യന്റെ’ തീം ഇഷ്ടമായ കോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനി വിനയനെ ചിത്രം തമിഴില്‍ ചെയ്യാനായി സമീപിച്ചപ്പോള്‍ വിനയന്‍ ആദ്യം മനസ്സില്‍ കണ്ടിരുന്ന താരങ്ങള്‍ മാധവനും, ജ്യോതികയുമായിരുന്നു.അക്കാലത്ത് മാധവനും, ജ്യോതികയ്ക്കും കോളിവുഡ് ഇന്ഡസ്ട്രിയില്‍ വലിയ മാര്‍ക്കറ്റ് വാല്യൂയുണ്ടായിരുന്നു. എന്നാല്‍ മലയാളത്തില്‍ ചെയ്ത ജയസൂര്യയും കാവ്യ മാധവനും തന്നെ തമിഴിലും സിനിമ ചെയ്യട്ടെ എന്ന് വിനയന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു. അവര്‍ക്കും അത് സ്വീകാര്യമായിരുന്നു. തെലുങ്കില്‍ വിനയനല്ല ചിത്രം ചെയ്തെതെങ്കിലും അവിടെയും ജയസൂര്യയാണ് നായകനായി അഭിനയിച്ചത്.
2002-ല്‍ പുറത്തിറങ്ങിയ ‘ഊമപെണ്ണിന് ഉരിയാടപയ്യന്‍’ മലയാളത്തില്‍ ഗംഭീര വിജയം നേടിയെങ്കിലും തമിഴില്‍ അത്ര ശ്രദ്ധ നേടിയില്ല. കലൂര്‍ ഡെന്നിസ് രചന നിര്‍വഹിച്ച ചിത്രം ജയസൂര്യയെന്ന നായകനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ സിനിമയായിരുന്നു. ഇന്ദ്രജിത്തിന്റെയും ആദ്യ സിനിമയായിരുന്നു ‘ഊമപെണ്ണിന് ഉരിയാടാപയ്യന്‍’. 2002 സമ്മര്‍ റിലീസായി പുറത്തിറങ്ങിയ ചിത്രത്തില്‍ വലിയ ഒരു താരനിര തന്നെ അഭിനയിച്ചിരുന്നു. യൂസഫലി-മോഹന്‍ സിത്താര ടീമിന്റെ ഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു.
Post Your Comments