തെന്നിന്ത്യന്‍ സിനിമയിലെ പ്രിയ താരങ്ങളാണ് നടന് സൂര്യയും സഹോദരന് കാര്‍ത്തിയും. കേരളത്തിലും ഇരുവര്‍ക്കും ആരാധകര്‍ ഏറെയാണ്. മലയാളത്തില്‍ ഒരു പാട് കഥകള്‍ കേള്‍ക്കുന്നുന്ടെന്നും എന്നാല്‍ അഭിനയിക്കാത്തത്തിനു പിന്നില്‍ ഒരു കാരണമുണ്ടെന്നും തുറന്നു പറയുകയാണ് കാര്‍ത്തി. കൈദി എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കേരളത്തില്‍ എത്തിയ കാര്‍ത്തി ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് മലയാളം ചിത്രങ്ങള്‍ ഉപേക്ഷിക്കേണ്ടി വരുന്നതിന്റെ കാരണം വെളിപ്പെടുത്തിയത്.
”മലയാളത്തിൽ നിന്നു ഒട്ടേറെ കഥകൾ കേൾക്കുന്നുണ്ട്. എല്ലാം തമിഴിൽ കൂടി പുറത്തിറക്കണമെന്ന ലക്ഷ്യത്തോടെയാണ് കഥ പറയുന്നത്. തമിഴ്നാട്ടിൽ ഈ സിനിമ എങ്ങനെ സ്വീകരിക്കപ്പെടും എന്നു കൂടി ചിന്തിക്കേണ്ടി വരുമ്പോഴാണ് പല പ്രോജെക്ടുകളും ഉപേക്ഷിക്കേണ്ടി വരുന്നത്. നടിമാർ മറ്റു ഭാഷകളിൽ എളുപ്പത്തിൽ അഭിനയിക്കുന്നത് കാണാറുണ്ട്. എന്നെ സംബന്ധിച്ചു അത് അല്പം പേടിപ്പെടുത്തുന്ന കാര്യമാണ്. മലയാളത്തിൽ മാത്രം റീലീസ് ആവുന്ന നല്ലൊരു സിനിമയിലേക്ക് ക്ഷണിച്ചാൽ തീർച്ചയായും ചെയ്യും” കാര്‍ത്തി പറഞ്ഞു
Post Your Comments