CinemaGeneralLatest NewsMollywoodNEWS

‘കുറ്റം മാത്രമേ എല്ലാവരും കണ്ടുപിടിക്കൂ’ വൈകാരികമായി പ്രതികരിച്ച് ഷെയ്ൻ നിഗം

വെയില്‍ സിനിമ തുടങ്ങിയപ്പോള്‍ മുതല്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു

ജോബി ജോര്‍ജ് നിർമ്മിക്കുന്ന വെയിൽ എന്ന ചിത്രത്തിന്റയെ തുടക്കം മുതൽ തന്നെ പ്രശ്‌നങ്ങളായിരുന്നു എന്ന് വെളിപ്പെടുത്തി ഷെയിൻ നിഗം. താനായിട്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കേണ്ട എന്ന് കരുതിയാണ് തുടക്കത്തിലെ പ്രതികരിക്കാതിരുന്നതെന്നും മാനേജരെ വിളിച്ച് തന്റെ ഉമ്മച്ചിയെ അടക്കം മോശമായി പറഞ്ഞതു കൊണ്ടാണ് ലൈവില്‍ വന്നതെന്നും ഷെയിൻ പറയുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും അമ്മയുടെയും നേതൃത്വത്തില്‍ ഷെയ്ൻ നിഗവും ജോബി ജോര്‍ജും തമ്മില്‍ നടത്തിയ ചര്‍ച്ചയ്‍ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു താരം.

‘സമാധാനപരമായാണ് ചര്‍ച്ച അവസാനിച്ചത്. ഞാന്‍ പോലും ഇത് പ്രതീക്ഷിച്ചില്ല. ഇനി ഒന്നിനും പോകണ്ട, എല്ലാം ഇവിടെ വച്ച് തീര്‍ക്കാം എന്ന് ചര്‍ച്ചയില്‍ എല്ലാവരും പറഞ്ഞു. ഞാനല്ലല്ലോ ഒന്നിനും പോയത്? വെയില്‍ സിനിമ തുടങ്ങിയപ്പോള്‍ മുതല്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. പിന്നെ ഞാനായിട്ട് പ്രശ്‌നമുണ്ടാക്കണ്ടല്ലോ എന്നുകരുതി മിണ്ടാതിരുന്നതാണ്. ഈ സിനിമ കഴിഞ്ഞാല്‍ ഇവരെയൊന്നും കാണേണ്ടല്ലോ എന്ന് കരുതി. പക്ഷേ ഇത് മൂന്നാമത്തെ തവണയാണ്.’

‘ലൈവ് പോകാനുള്ള കാരണവും ഞാന്‍ പറയാം. എന്റെ മാനേജര്‍ സതീഷേട്ടനെ വിളിച്ച്, എന്റെ ഉമ്മച്ചിയെ ഉള്‍പ്പെടെമോശമായി പറഞ്ഞു. ആ വിഷമത്തിലാണ് ലൈവ് വന്നത്. 25 ദിവസം പ്ലാന്‍ ചെയ്തിട്ട് 16 ദിവസം കൊണ്ടാണ് ഞാന്‍ ജോബിച്ചേട്ടന്റെ ഷെഡ്യൂള്‍ തീര്‍ത്തുകൊടുത്തത്. നല്ല വശങ്ങള്‍ ആരും പറയില്ല. കുറ്റം മാത്രമേ എല്ലാവരും കണ്ടുപിടിക്കൂ.’ ഷെയ്ന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button