
സിനിമ നിർമ്മാതാവ് ജോബി ജോർജും യുവനടൻ ഷെയിൻ നിഗവുമായുള്ള പ്രശ്നം മലയാള സിനിമയിൽ വൻ ചർച്ച വിഷയമായിരുന്നു. ഇൻസ്റ്റാഗ്രാം ലൈവ് വീഡിയോയിലൂടെയാണ് ജോബി ജോർജുമായുള്ള പ്രശ്നത്തെ കുറിച്ച് ഷെയിൻ വെളിപ്പെടുത്തിയത്. ഇപ്പോഴിതാ പ്രശ്നം പരിഹരിച്ചതിനു പിന്നാലെ കടലാസ് കത്തിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഷെയിൻ. പ്രശ്നം പരിഹരിച്ചു. വൺ ലവ്. എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വീഡിയോയിൽ പ്രതികരിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
ചർച്ച വിജയമാണെന്നും നിർമ്മാതാവുമായിട്ടുളള എല്ലാ പ്രശ്നവും പരിഹരിച്ചെന്നും ഷെയ്ൻ പറഞ്ഞു. ചർച്ചയ്ക്ക് ശേഷം ജോബി ജോർജ് തന്നോട് മാപ്പ് പറഞ്ഞെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ വെയിലിന്റെ സെറ്റിൽ നവംബർ 16 മുതൽ ജോയിൻ ചെയ്യുമെന്നും താരം കൂട്ടിച്ചേർത്തു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനു താരസംഘടനയായ അമ്മയുടെ നേത്യത്വവുമായുള്ള ചർച്ചയിലാണ് പ്രശ്നം സമാധനപരമായി പരിഹരിച്ചത്.
Post Your Comments