CinemaGeneralLatest NewsMollywoodNEWS

‘അപ്പോ എല്ലാം ഒക്കെയായി ‘ ഷെയിന്‍ ജോബി ജോര്‍ജ് വിവാദത്തിന് അവസാനം

ഫെഫ്ക് - അമ്മ ഭാരവാഹികളുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്‌നം പരിഹരിച്ചത്.

മലയാള സിനിമയിൽ കുറിച്ച് ദിവസങ്ങളായി കത്തിക്കൊണ്ടു നിന്ന ഒരു പരിഹാരമായിരിക്കുകയാണ്.  യുവ നടൻ ഷെയിന്‍ നിഗവും നിർമാതാവ് ജോബി ജോര്‍ജും തമ്മിലുള്ള പ്രശ്‌നത്തതിനാണ് പരിഹാരം ഉണ്ടായിരിക്കുന്നത്. ഇരുവരും കൈ കൊടുത്ത് പ്രശ്‌നം പറഞ്ഞ് അവസാനിപ്പിച്ചു.

ഫെഫ്ക് – അമ്മ ഭാരവാഹികളുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്‌നം പരിഹരിച്ചത്. ഫിലിം പ്രൊഡ്യൂസേഴ്‌സിന്റെ ആസ്ഥാനത്ത് വച്ചായിരുന്നു ചര്‍ച്ച. ചര്‍ച്ചയില്‍ തൃപ്തനാണെന്ന് ഷെയിന്‍ നിഗം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതുവരെ ഷെയിനിന് 25 ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നും സിനിമ പൂര്‍ത്തിയാക്കിയാല്‍ ബാക്കി തുക നല്‍കുമെന്നും ജോബി ജോര്‍ജ്ജും പ്രതികരിച്ചു.

ഷെയിന്റെ പുതിയ ചിത്രമായ വെയിലിന്റെ നിര്‍മാതാവാണ് ജോബി ജോര്‍ജ്ജ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി, മറ്റൊരു ചിത്രത്തിലേക്ക് കടന്നപ്പോള്‍ മുടി മുറിച്ചു എന്ന പേരില്‍ തനിക്കെതിരെ ജോബി വധഭീഷണി മുഴക്കി എന്ന് പറഞ്ഞ് ഷെയിന്‍ രംഗത്ത് എത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button