മലയാളത്തില്‍ തന്റെ നായികായിട്ടാണ് സില്‍ക്ക് സ്മിത തുടക്കം കുറിച്ചതെന്നു നടന്‍ രാഘവന്‍. 1979-ല്‍ പുറത്തിറങ്ങിയ ഒറ്റപ്പെട്ടവര്‍ എന്ന ചിത്രത്തിലെ നായികയായിരുന്നു സില്‍ക്ക് സ്മിത. പി കെ കൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീനിവാസന്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ അഭിനയിച്ചിരുന്നു. മര്യാദ എന്തെന്ന് പഠിപ്പിച്ച പുതുമുഖ നായികയാണ് സില്‍ക്ക് സ്മിതയെന്നും രാഘവന്‍ പറയുന്നു.
സില്‍ക്ക് സ്മിതയെക്കുറിച്ച് രാഘവന്‍
‘ഒറ്റപ്പെട്ടവര്‍’ എന്ന സിനിമ ചിത്രീകരിച്ചത് വയനാട്ടിലായിരുന്നു. വയനാട്ടില്‍ തേയിലയും കാപ്പിയുമൊക്കെയുള്ള സ്ഥലങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
ആ ചിത്രത്തില്‍ എന്റെ ഹീറോയിനായി അഭിനയിച്ചത് സില്‍ക്ക് സ്മിതയായിരുന്നു. സ്മിതയ്ക്ക് അതില്‍ ലഭിച്ചത് നല്ലൊരു വേഷമായിരുന്നു. ഞാന്‍ സ്മിതയെക്കുറിച്ച് പറയുകയാണെങ്കില്‍ കുറെ നല്ല കാര്യങ്ങള്‍ ഉണ്ട്, സ്മിത ഒരുപാട് ഫേമസ് ആയതിനു ശേഷമാണ് മരണപ്പെടുന്നത്. സ്മിത മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത് എനിക്കൊപ്പമായിരുന്നു. ഒരു പുതുമുഖ നായികയായിട്ടും വളരെ കോപ്പറെറ്റീവായും വളരെ മര്യാദയോടെയും പെരുമാറുന്ന മറ്റൊരു നായികയെ ഞാന്‍ അങ്ങനെ കണ്ടിട്ടില്ല. തെലുങ്കില്‍ നിന്ന് വന്ന നായികയായിരുന്നു സ്മിത. സ്മിതയെക്കുറിച്ച് പലരും പല രീതിയില്‍ ധരിച്ചു കാണും പക്ഷെ അങ്ങനെയൊന്നുമായിരുന്നില്ല സില്‍ക്ക് സ്മിത എന്ന നായിക’. ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ നിന്ന്.
Post Your Comments