BollywoodGeneralLatest News

ഞാനുമായുള്ള ബന്ധം അദ്ദേഹത്തിന്റെ ആദ്യ ഭാര്യയെയും കുട്ടികളെയും ബാധിക്കാതിരുതെന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു

ആദ്യ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടാതെയാണ് ധര്‍മ്മേന്ദ്ര ഹേമമാലിനിയെ ജീവിതത്തിലേക്ക് ക്ഷണിച്ചത്

വെള്ളിത്തിരയിലെ താര ജോഡികള്‍ ജീവിതത്തിലും ഒന്നിക്കുന്നത് സാധാരണമാണ്. ജീവിതത്തിലും വിജയം നേടാന്‍ ചില താരദമ്പതിമാര്‍ക്ക് കഴിയാറുണ്ട്. ധര്‍മ്മേന്ദ്രയുമായുള്ള തന്റെ വിവാഹം ഒരിക്കലും എടുത്തു ചാട്ടമായിരുന്നില്ലെന്ന് പ്രമുഖ ബോളിവുഡ് നടിയും എം പിയുമായ ഹേമ മാലിനി. തന്റെ 71-ആം പിറന്നാളിനോട് അനുബന്ധിച്ച്‌ നല്‍കിയ അഭിമുഖത്തിലാണ് ദാമ്പത്യ ജീവിതത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞത്.

ഷോലൈ, ഡ്രീം ഗേള്‍, സീതാ ഓര്‍ ഗീത തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളാണ് ഹേമ മാലിനിയും ധര്‍മ്മേന്ദ്രയും. 1979 ഓഗ്‌സറ്റ് മാസത്തില്‍ ഇവര്‍ വിവാഹിതരായി. ഈ ബന്ധം ആരംഭിക്കുമ്പോള്‍ ധര്‍മ്മേന്ദ്ര പ്രകാശ് കൗറിന്റെ ജീവിത പങ്കാളി ആയിരുന്നു. ആദ്യ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടാതെയാണ് ധര്‍മ്മേന്ദ്ര ഹേമമാലിനിയെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. ഇതിനെക്കുറിച്ച്‌ ഹേമ മാലിനി പറയുന്നതിങ്ങനെ…

”ധര്‍മ്മേന്ദ്ര ജിയെ കണ്ടമാത്രയില്‍ തന്നെ അദ്ദേഹമാണ് എന്റെ പുരുഷനെന്ന് മനസ് പറഞ്ഞു. ബാക്കിയുള്ള ജീവിതം അദ്ദേഹത്തോടൊപ്പം വേണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അങ്ങനെ ഞങ്ങള്‍ വിവാഹിതരായി. എന്റെ സാന്നിധ്യം ഒരിക്കലും അദ്ദേഹത്തിന്റെ ആദ്യ ഭാര്യയെയും കുട്ടികളെയും ബാധിക്കാതിരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഞാന്‍ അതിന് പരമാവധി ശ്രമിച്ചിട്ടുണ്ട്. ഞങ്ങളുടെ ബന്ധം അവരെ വേദനിപ്പിക്കാത്ത തരത്തിലായിരുന്നു. ഞാന്‍ ഒരിക്കലും അദ്ദേഹത്തെ കുടുംബത്തില്‍ നിന്നും അകറ്റിയിട്ടില്ല” ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഹേമമാലിനി പറഞ്ഞു.

പ്രകാശ് കൗറാണ് ധര്‍മ്മേന്ദ്രയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ നടന്‍മാരായ സണ്ണി ഡിയോളും ബോബി ഡിയോളുമടക്കം നാലു മക്കളുണ്ട്. ഹേമമാലിനിയുമായുള്ള വിവാഹബന്ധത്തില്‍ ധര്‍മ്മേന്ദ്രയ്ക്ക് ഇഷ ഡിയോള്‍, അഹാന എന്നിങ്ങനെ രണ്ട് പെണ്‍മക്കളുണ്ട്.

shortlink

Related Articles

Post Your Comments


Back to top button