മലയാള സിനിമയിലൂടെ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ നമ്പര്‍ വണ്‍ താരമായി മാറിയ നടിയാണ് നയന്‍താര. സിനിമ സംവിധായകനായ വിഘ്‌നേഷ് ശിവനുമായി താരം പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വളരെ മുന്‍പ് തന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇവരുടെ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുകയാണ്.
ഇപ്പോഴിതാ വിഘ്‌നേഷ് ശിവൻ പങ്കുവെച്ച പുതിയ പോസ്റ്റ് കണ്ടതോടെയാണ് ഇവരുടെ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. വലിയ കാര്യങ്ങള്‍ക്കായി താന്‍ ചെന്നൈയിലേക്ക് പോവുകയാണെന്ന് വ്യക്തമാക്കിയാണ് വിഘ്‌നേഷ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം ഫ്‌ളൈറ്റ് യാത്രയ്ക്കിടയിലെ ചിത്രവും സംവിധായകന്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നലെയാണ് വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ച തുടങ്ങിയത്. അടുത്ത താരവിവാഹത്തിനുള്ള വേദിയാണോ ഒരുങ്ങുന്നതെന്ന ചോദ്യത്തിലായിരുന്നു ആരാധകര്‍. ഇതിനിടയില്‍ നയന്‍സ് എവിടെ എന്ന ചോദ്യങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. വിജയ് നായകനായി എത്തുന്ന ബിഗിലാണ് ഇനി നയൻതാരയുടെതായി തിയേറ്ററുകളിലേക്കെത്തുന്ന പുതിയ ചിത്രം.
Post Your Comments