CinemaGeneralKollywoodLatest NewsNEWS

വിജയ് ചിത്രം ബിഗിലിന്റെ വിജയത്തിനായി ‘മണ്‍ ചോർ’ കഴിച്ച് ആരാധകര്‍

പാത്രത്തിനു പകരം നിലത്ത് ചോർ വിളമ്പിക്കഴിക്കുന്നതാണ് ഈ ചടങ്ങ്

സിനിമയിലെ ഇഷ്ടതാരങ്ങളോടുള്ള സ്‌നേഹം പ്രകടിപ്പിക്കാൻ ഏതറ്റം വരെയും പോകുന്നവരാണ് തമിഴ് ആരാധകർ. ഇഷ്ടതാരങ്ങളുടെ സിനിമ വിജയിക്കാനായി പൂജകൾ ചെയ്യുന്നതും തല മൊട്ടയടിക്കുന്നതും തുടങ്ങിയ നിരവധി കര്യങ്ങളാണ് ഇവർ ചെയ്യുന്നത്. ഇപ്പോഴിതാ വിജയ് നായകനായി എത്തുന്ന ബിഗില്‍  യാതൊരു തടസ്സവും ഇല്ലാതെ റിലീസ് ചെയ്യാനായി ‘മണ്‍ ചോറ്’ എന്ന ചടങ്ങ് നടത്തിയിരിക്കുകയാണ് വിജയ് ആരാധകര്‍.

പാത്രത്തിനു പകരം നിലത്ത് ചോർ വിളമ്പിക്കഴിക്കുന്നതാണ് ഈ ചടങ്ങ്. മൈലാടുതുറയിലെ ശ്രി പ്രസന്ന മാരിയമ്മന്‍ ക്ഷേത്രത്തിലാണ് ആരാധകര്‍ ഈ ചടങ്ങ് നടത്തിയത്. വിജയ്‌യുടെ ഫോട്ടോയും കയ്യില്‍ പിടിച്ച് നിലത്തു വിളമ്പിയ ചോറു വാരിക്കഴിക്കുന്ന ആരാധകരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. തമിഴ്‌നാട്ടിന്റെ വിവിധ ഭാഗത്തു നിന്നെത്തിയ ആരാധകരാണ് ചടങ്ങില്‍ പങ്കെടുത്തത്.

shortlink

Related Articles

Post Your Comments


Back to top button