
മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സ്വാസിക. അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ സ്വാസിക കട്ടപ്പനയിലെ ഋതിക് റോഷനിലെ തേപ്പുകാരിയിലൂടെയാണ് പിന്നെ അറിയപ്പെട്ടത്. സീരിയലുകളിലെ മിന്നും പ്രകടനവും പല ഷോകളിലെ നൃത്ത പ്രകടനങ്ങളുമെല്ലാം സ്വാസികയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കി.
ഇപ്പോഴിതാ സിനിമയില്‍ അവസരങ്ങള്‍ കുറയുന്നെന്നും കഴിവുമാത്രം പോര ഭാഗ്യവും കൂടി വേണമെന്നും പറയുകയാണ് താരം. ഒരു യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിലാണ് സ്വാസിക ഇതേ കുറിച്ച് പ്രതികരിച്ചത്.
‘മലയാള സിനിമ എന്നെ വേണ്ടപോലെ ഉപയോഗിച്ചിട്ടില്ല എന്നൊക്ക ഒരു ജാഡയ്ക്ക് പറയാം. തമിഴില്‍ ചെയ്ത രണ്ട് സിനിമയിലും നായികയായിരുന്നു. മലയാളത്തില്‍ പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയില്‍ മാത്രമേ നായികയായുള്ളു. ബാക്കി എല്ലാം ക്യാരക്ടര്‍ വേഷങ്ങളായിരുന്നു. ഞാനെപ്പോഴും വിശ്വസിക്കുന്നത് ഭാഗ്യമെന്ന കാര്യത്തെയാണ്.’
‘നമ്മുടെ ഇന്‍ഡുസ്ട്രിയില്‍ ഉള്ളവരേക്കാളും കഴിവുള്ളവര്‍ പുറത്തുണ്ട്. അത്തരക്കാതെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ അവരിപ്പോഴും ഒരു ചാന്‍സിനു വേണ്ടി നടക്കുകയാണ്. ആ സാഹചര്യം കണക്കിലെടുത്ത് ചിന്തിക്കുമ്പോള്‍ ഞാന്‍ ഇവിടെ എത്തി എന്നു പറയുന്നത് വലിയ കാര്യമാണ്. എങ്കിലും തമാശയ്ക്ക് പറയാം മലയാള സിനിമ എന്നെ വേണ്ടപോലെ ഉപയോഗിച്ചിട്ടില്ല.’
Post Your Comments