മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമായി നിരവധി ആരാധകരുള്ള താരമാണ് മഞ്ജുപിളള. ഇപ്പോഴിതാ മകളുടെ പിറന്നാളിന് മഞ്ജു പിള്ളയും ഭർത്താവ് സുജിത് വാസുദേവും കുടുംബവും ചേർന്ന് നൽകിയ സർപ്രൈസാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മകൾക്ക് ഏറ്റവും പ്രിയപ്പെട്ട ആൽദോ ഷൂസാണ് മഞ്ജു സമ്മാനമായി നൽകിയത്. സമ്മാനം കണ്ട് മകൾ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നതിന്റേയും അമ്മയോടും അച്ഛനോടും നന്ദി പറയുന്നതും വീഡിയോയിൽ കാണാം.
View this post on Instagram
പിറന്നാൾ സമ്മാനം കൂടാതെ മകൾക്ക് സർപ്രൈസ് പാർട്ടിയും മഞ്ജുവും ഭർത്താവും ചേർന്ന് ഒരുക്കിയിരുന്നു. മകളുടെ കണ്ണുകൾ മൂടി കൊണ്ടാണ് സർപ്രൈസ് പാർട്ടിയിൽ കൊണ്ടു വന്നത്. ഒരു പോലുള്ള വസ്ത്രവും ആഭരണങ്ങളുമാണ് അമ്മയും മകളും ധരിച്ചത്. എന്റെ മകളുടെ സർപ്രൈസ് പിറന്നാൾ പാർട്ടിയെന്ന് അടിക്കുറിപ്പോടെയാണ് മഞ്ജുപിളള വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Post Your Comments