ഭാഗ്യ ദേവത എന്ന ചിത്രത്തില്‍ ഇന്നസെന്റിന്റെ ഭാര്യാ വേഷത്തില്‍ എത്തിയ നടി ലക്ഷ്മി മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്കും പ്രിയങ്കരിയാണ്. എന്നാല്‍ തന്റെ അമ്മ നടി സേതു ലക്ഷ്മി ആണെന്ന് പലര്‍ക്കും അറിയില്ലെന്ന് ലക്ഷ്മി പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം അമ്മയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പങ്കുവച്ചത്.
‘പലർക്കും അറിയില്ല, ഞാൻ സേതുലക്ഷ്മി അമ്മയുടെ മകളാണെന്ന്. ഈ അടുത്ത കാലത്താണ് അഭിനേതാക്കൾക്കിടയില്‍ പോലും ഞങ്ങൾ അമ്മയും മകളുമാണെന്ന് അറിഞ്ഞു തുടങ്ങിയത്. ഇതാണ് എന്റെ അമ്മ എന്നു പറഞ്ഞ്, ഫോട്ടോ കാണിക്കുമ്പോൾ പലരും അതിശയിക്കുന്നത് കാണുമ്പോൾ രസമാണ്.’ 85 സീരിയലുകളില്‍ അഭിനയിച്ച ലക്ഷ്മിയ്ക്ക് ഇപ്പോള്‍ അവസരങ്ങള്‍ക്കായി ആരും വിളിക്കാറില്ലെന്ന പരാതിയുമുണ്ട്. കുടുംബജീവിതത്തെ ക്കുറിച്ചും അഭിനയ ജീവിതത്തെക്കുറിച്ചും താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..
read also :ചുരിദാര്‍ ധരിച്ചെത്തിയ താരപുത്രിയുടെ അബദ്ധം ആഘോഷമാക്കി സോഷ്യല്‍ മീഡിയ
”അഭിനയം ജീവിതമാക്കിയ കുടുംബത്തിലാണ് ജനിച്ചത്. അമ്മയും അച്ഛനും അഭിനേതാക്കൾ. ഞങ്ങള്‍ നാല് മക്കളായിരുന്നു. മൂന്ന് ആണും ഒരു പെണ്ണും. എനിക്ക് മൂത്തത് രണ്ട് ചേച്ചിമാരും ഒരു അനിയനുമാണ്. എനിക്ക് പതിനേഴ് വയസ്സുള്ളപ്പോഴാണ് അച്ഛന്‍ അർജുനന്റെ മരണം. നാലു വർഷത്തോളം കിടപ്പിലായിരുന്നു അച്ഛൻ. അത് കുടുംബത്തെ ഉലച്ചു. പിന്നീട് ഞങ്ങൾ 4 മക്കളെ വളർത്താൻ അമ്മയ്ക്ക് വളരെയേറെ കഷ്ടപ്പെടേണ്ടി വന്നു. അങ്ങനെയാണ് ഞാൻ അഭിനയ രംഗത്തേക്ക് വന്നതും നാടകത്തിൽ അഭിനയിച്ചു തുടങ്ങിയതും. അമ്മയുടെ കഷ്ടപ്പാടുകൾ കണ്ട് ഞാൻ അമ്മയോട് അങ്ങോട്ട് പറയുകയായിരുന്നു, നാടകത്തിൽ അഭിനയിക്കാൻ തീരുമാനിച്ചു എന്ന്. ആദ്യം അമ്മ സമ്മതിച്ചില്ല. ആ സമയത്ത് എനിക്ക് ജി.വി രാജ സ്പോർട്സ് സ്കൂളിൽ സെലക്ഷൻ ലഭിച്ചിരുന്നു. സ്പോർട്സിൽ തുടരാനാണ് അമ്മ ആവശ്യപ്പെട്ടത്. എന്നാൽ ഞാൻ വാശിപിടിച്ചപ്പോൾ സമ്മതിച്ചു. അങ്ങനെ പഠനവും സ്പോർട്സ് മോഹങ്ങളും ഉപേക്ഷിച്ച് നാടകത്തിൽ സജീവമായി. ഇപ്പോൾ അഭിനയരംഗത്തെത്തിയിട്ട് 21 വർഷം. സീരിയലിൽ വന്നിട്ട് 15 വർഷം. ഇതിനകം 85 സീരിയലികളില്‍ അഭിനയിച്ചു. ഇപ്പോൾ സീരിയലുകൾ ഇല്ല. ഞാൻ വേണ്ട എന്നു വച്ചതല്ല. ആരും വിളിക്കുന്നില്ല. എന്താണ് കാരണം എന്നറിയില്ല.” ലക്ഷ്മി [പറയുന്നു
Post Your Comments