CinemaGeneralLatest NewsMollywoodNEWS

‘എനിക്ക് ഒരു മേല്‍വിലാസം തന്ന കഥാപാത്രം’; ആകാശഗംഗ 2 ലേക്കുള്ള വരവിനെ കുറിച്ച് റിയാസ്

ആകാശഗംഗയ്ക്ക് ശേഷം റിയാസിനെ ബിഗ് സ്‌ക്രീനില്‍ കണ്ടിട്ടില്ല

ഇരുപത് വര്‍ഷത്തിന് ശേഷം ആകാശഗംഗയുടെ രണ്ടാം അണിയിച്ചൊരുക്കിയിരിക്കുകയാണ് വിനയന്‍.  ചിത്രത്തിന്റയെ ആദ്യ ഭാഗത്തിലെ നായകകഥാപാത്രമായ ഉണ്ണിയെ അവതരിപ്പിച്ചത് റിയാസിന് രണ്ടാം ഭാഗം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവാണ്. ആകാശഗംഗയ്ക്ക് ശേഷം റിയാസിനെ ബിഗ് സ്‌ക്രീനില്‍ കണ്ടിട്ടില്ല. എന്നാൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തേയ്ക്ക് വിളിച്ചപ്പോള്‍ ഒഴിഞ്ഞുമാറാന്‍ തോന്നിയില്ലെന്ന് പറയുകയാണ് റിയാസ് . വനിതയുമായുള്ള അഭിമുഖത്തിലാണ് താരം ഈ കാര്യം പറയുന്നത്.

‘സിനിമയില്‍ ഞാന്‍ ഒരു റീഎന്‍ട്രി പ്രതീക്ഷിച്ചില്ല. ഇനി അഭിനയമേ വേണ്ട എന്ന തീരുമാനത്തിലായിരുന്നു. അതുകൊണ്ടു തന്നെ ഇത്ര കാലത്തിനിടെ ആരോടും അവസരം ചോദിച്ചുമില്ല. അങ്ങനെയിരിക്കെയാണ് വിനയന്‍ സാര്‍ ‘ആകാശഗംഗ 2’വിലേക്ക് വിളിച്ചത്. അത് സര്‍പ്രൈസ് ആയി. എനിക്ക് ഒരു മേല്‍വിലാസം തന്ന കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കാന്‍ ലഭിച്ച അവസരം ഒഴിവാക്കാന്‍ തോന്നിയില്ല. ആകാശഗംഗ 2 വിലൂടെ വീണ്ടും തിരിച്ചു വരുന്നതില്‍ ഒരുപാട് സന്തോഷം റിയാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button