വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി എസ്.സുരേഷിന് വോട്ടഭ്യർഥിച്ച് വീടുകളിലെത്തിയ സുരേഷ് ഗോപിയെ ഞെട്ടിച്ച് വീട്ടമ്മയുടെ മറുപടി. എസ്.സുരേഷിന് വോട്ട് തേടിയാണ് എത്തിയിരിക്കുന്നതെന്ന് പറഞ്ഞതോടെ വീട്ടമ്മയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു.
‘ഞാന്‍ എന്റെ വോട്ട് സാറിനിടും. അല്ലാതെ സാറ് എന്നോട് ഒന്നും പറയരുത്. സാറ് സ്ഥാനാര്‍ത്ഥിയായി നിന്നാല്‍ ഞാന്‍ വോട്ടിടും. – വീട്ടമ്മ പറഞ്ഞു.
സാറ് സ്ഥാനാർഥിയായി നിൽക്കുകയായിരുന്നെങ്കിൽ വോട്ട് ചെയ്യാമെന്നും അതല്ലാത്ത സ്ഥിതിക്ക് സിപിഐക്ക് മാത്രമേ വോട്ട് ചെയ്യുകയുള്ളെന്നും വീട്ടമ്മ പറയുന്നു. സുരേഷ് നിൽക്കുന്നത് താൻ നിൽക്കുന്നതിന് തുല്യമാണെന്നും അവരെക്കൊണ്ട് പണിയെടുപ്പിക്കാൻ പോകുന്നത് താനാണെന്നും സുരേഷ് ഗോപി പറഞ്ഞു. എന്നാൽ അതൊന്നും കേട്ട് വീട്ടമ്മ വഴങ്ങിയില്ല.
‘സാറ് സിനിമയില്‍ ആയതുകൊണ്ടും സാറിന്റെ സിനിമകള്‍ ഇഷ്ടമായതുകൊണ്ടും ഞാന്‍ സാറിന് വോട്ട് ചെയ്യാമെന്നും അല്ലാതെ വേറെ ഒരാള്‍ക്കും താന്‍ വോട്ട് ചെയ്യില്ലെന്നും വീട്ടമ്മ ആവര്‍ത്തിച്ചു. സാറ് സിനിമയില്‍ സിപിഐക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ടോ, ഇല്ലല്ലോ ഞാന്‍ കഴിഞ്ഞ 45 വര്‍ഷമായി സിപിഐയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പറ്റൂല സാറേ.. ആ ചോരയും ഈ ചോരയും ഒന്നായതുകൊണ്ട്… പക്ഷേ സാറ് നിക്ക്, ഞാന്‍ ഇടും…’ എന്നായിരുന്നു വീട്ടമ്മയുടെ വാക്കുകള്‍. നിങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുന്നു എന്ന് പറഞ്ഞ് സുരേഷ് ഗോപി വീട്ടമ്മയോട് യാത്ര പറഞ്ഞ് മടങ്ങുന്നതാണ് വിഡിയോയിൽ ഉള്ളത്.
Post Your Comments