CinemaGeneralLatest NewsMollywoodNEWS

ഭർത്താവ് തനിയ്ക്ക് സാരി വാങ്ങി തരാറില്ല ; കാരണം വ്യക്തമാക്കി ഡോക്ടർ മോഹൻ

സുജു സാരി ഉടുത്തു കഴിഞ്ഞാൽ തന്റെ രണ്ട് മൂന്ന് മണിക്കൂറാണ് അതിന്റെ പിന്നാലെ പോകുന്നത്.

മലയാളി സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കിയ ഗായികയാണ് സുജാത. അതിമനോഹരമായ ഗാനങ്ങൾ പോലെയാണ് സുജാതയുടെ വസ്ത്രധാരണവും. വസ്ത്രധാരണത്തിലുള്ള താരത്തിന്‌‍റെ സെൻസ് പലപ്പോഴു ചർച്ച വിഷയമാകാറുണ്ട്. അതിമനോഹരമായ സാരി ധരിച്ചാണ് പ്രിയ ഗായിക ഭൂരിഭാഗം പൊതുപരിപാടികളിലും പങ്കെടുക്കാറുള്ളത്. ഇപ്പോഴിത ഒരു രസകരമായ സാരികഥ വെളിപ്പെടുത്തുകയാണ് പ്രിയഗായിക. സീ കേരളം അവതരിപ്പിക്കുന്ന സംഗീത റിയാലിറ്റി ഷോയിലാണ് ഇക്കാര്യം താരം പറഞ്ഞത്.

ഭർത്താവ് മോഹൻ പൊതുവെ തനിയ്ക്ക് സാരി വാങ്ങി തരാറില്ല എന്നായിരുന്നു പ്രിയ ഗായികയുടെ വെളിുപ്പെടുത്തൽ. എന്നാൽ കല്യാണത്തിനു മുൻപേ സാരി വാങ്ങി തന്നിരുന്നു. എന്നാൽ വിവാഹ ശേഷം തനിയ്ക്ക് സാരി വാങ്ങി തന്നിട്ടില്ലെന്നും സുജാത പറഞ്ഞു. അതേ സമയം ഭർത്താവിന് ഷർട്ട് സെലക്ട് ചെയ്യുന്നത് ഇപ്പോഴും താൻ തന്നെയാണെന്നും സുജാത കൂട്ടിച്ചേർത്തു.

സുജാതയ്ക്ക് സാരി വാങ്ങി നൽകാത്തതിന്റെ കാരണം ഭർത്താവ് മോഹൻ തന്നെ വെളിപ്പെടുത്തിട്ടുണ്ട്. വളരെ രസകരമായിട്ടാണ് താരം ഇക്കാര്യം പറഞ്ഞത്. സുജുവിന് സാരി ഉടുക്കാൻ താൽപര്യമില്ല. അഥവ സാരി ഉടുത്താൽ ഏറ്റവും കൂടുതൽ പണി കിട്ടുന്നത് തനിയ്ക്കാണ്. വീട്ടിൽ ഒരു യുദ്ധസമാനമായ അവസ്ഥയായിരിക്കും സംഭവിക്കുക- ഡോക്ടർ മോഹൻ പറഞ്ഞു.

സുജു സാരി ഉടുത്തു കഴിഞ്ഞാൽ തന്റെ രണ്ട് മൂന്ന് മണിക്കൂറാണ് അതിന്റെ പിന്നാലെ പോകുന്നത്. അവിടെ നോക്കൂ, ഇവിടെ നോക്കൂ, ഞൊറി പിടിച്ചു തരു, പിന്ന് കുത്തി തരൂ.. എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്തു കൊടുക്കാൻ ആവശ്യപ്പെടും. പിന്നെ കുറെ നേരം അതിനു പിന്നാലെ നടക്കേണ്ടി വരും. അതുകൊണ്ട് തന്നെയാണ് സാരി വാങ്ങിക്കൊടുക്കാത്തതെന്നും ഡോ മോഹനൻ പറഞ്ഞു. ചുരിദാറോ വെസ്റ്റേൺ ശൈലിയിലുളള വസ്ത്രമോ അതുമല്ലെങ്കിൽ മിനിസ്കർട്ടോ ധരിക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button