നാടക രംഗത്ത് നിന്നും മലയാള സിനിമയിലേയ്ക്ക് എത്തിയ താരങ്ങളില്‍ ഒരാളാണ് സേതു ലക്ഷ്മി. സ്വാഭാവിക അഭിനയ ശൈലിയിലൂടെയും അമ്മ വേഷങ്ങളിലൂടെയും സിനിമാ സീരിയല്‍ രംഗങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട താരവും മകള്‍ കൂടിയായ നടി ലക്ഷ്മിയും ഒരു ടെലിവിഷൻ ഷോയിൽ അതിഥികളായി എത്തിയതിന്റെ പ്രമോ വിഡിയോയിൽ പറഞ്ഞ കാര്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറൽ.
സ്ക്കൂളിൽ പഠിക്കുമ്പോൾ അഭിനയിക്കാൻ താൽപര്യം ഉണ്ടായിരുന്നു. എന്നാൽ അതിനെക്കാളുപരി വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം അമ്മയെ സഹായിക്കാൻ വേണ്ടിയാണ് താൻ അഭിനയ മേഖലയിലേക്ക് കടന്നതെന്ന് ലക്ഷ്മി പറയുന്നു. അഭിനയത്തിൽ അമ്മ തിരുത്താറുണ്ട്. ആദ്യം താൻ എതിർത്താലും പിന്നെ അമ്മയുടെ വാക്കുകൾ ഉൾക്കൊണ്ട് കിട്ടുന്ന കഥാപാത്രങ്ങളെ കൂടുതൽ നന്നാക്കാൻ ശ്രദ്ധിക്കാറുണ്ടെന്നും ലക്ഷ്മി പറയുന്നു.
Post Your Comments