CinemaGeneralLatest NewsMollywoodNEWS

‘പൊതുസ്ഥലത്ത് നിന്ന് പുകവലിച്ച ഒരാളുടെ കരണത്തടിച്ചിട്ടുണ്ട്’; യുവനടി സംയുക്ത മേനോന്‍

ഞാന്‍ അയാളുടെ അടുത്തുചെന്നു വളരെ മാന്യമായി പറഞ്ഞു-പുക വലിക്കുന്നതുകൊണ്ട് ബുദ്ധമിട്ടുണ്ട്

തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളസിനിമയില്‍ എത്തിയ താരമാണ് സംയുക്ത മേനോന്‍. ചിത്രത്തിൽ ടൊവിനോ തോമസിന്റയെ നായിക കഥാപാത്രമായി എത്തിയ സംയുക്ത ടൊവിനോ അവതരിപ്പിച്ച ബിനീഷ് എന്ന പുകവലിക്കാരനായ കഥാപാത്രത്തെ നിരവധി തവണ മുഖത്തടിയ്ക്കുന്ന രംഗങ്ങള്‍ ഏറെ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടയിൽ ആരുടെയങ്കിലും മുഖത്ത്  അടിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നായിരുന്നു സംയുക്തയുടെ മറുപടി.

എന്റയെ അമ്മയ്ക്ക് ശ്വാസം മുട്ടുണ്ട്. പുകവലിക്കരുടെ ഇടയിൽ നില്‍ക്കാനേ പറ്റില്ല. ഒരിക്കല്‍ പൊതുനിരത്തില്‍ ഞാനും അമ്മയും കൂടെ നില്‍ക്കുകയായിരുന്നു. ഒരാള്‍ തൊട്ടപ്പുറത്തു നിന്ന് പുക വലിക്കുകയായിരുന്നു. അമ്മ മൂക്കുപൊത്തി നില്‍ക്കുകയാണ്. അവിടെ നിന്നും മാറി നില്‍ക്കാനും സ്ഥലമില്ലായിരുന്നു. ഞാന്‍ അയാളുടെ അടുത്തുചെന്നു വളരെ മാന്യമായി പറഞ്ഞു-പുക വലിക്കുന്നതുകൊണ്ട് ബുദ്ധമിട്ടുണ്ട്. ഇത് പുകവലിക്കാനുള്ള ഇടമല്ലല്ലോ. അപ്പുറത്ത് അതിനുള്ള സ്ഥലമുണ്ടല്ലോ. പക്ഷേ അയാള്‍ എന്നോടു പ്രതികരിച്ചത് വളരെ മോശമായി. എന്റെ നിയന്ത്രണം വിട്ടു. കൈ തരിച്ചു. മുഖത്തടിച്ചു. ഇതൊക്കെ കണ്ടു നിന്ന അമ്മയും ആകെ വല്ലാതായി. ഇത്രയൊക്കെ പ്രതികരിക്കണോ എന്നായി. പക്ഷേ എല്ലാം സംഭവിച്ചുകഴിഞ്ഞില്ലേ..പിന്നെ ആ സമയത്ത് ഞാന്‍ സിനിമയില്‍ അഭിനയിച്ചിട്ടില്ല.’ സംയുക്ത പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button