മലയാളസിനിമയിലെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ് സുകുമാരൻ. ഇപ്പോഴിതാ അട്ടപ്പാടി ആദിവാസി സാക്ഷരതാ സർവേക്ക് തുടക്കം കുറിച്ച് കൊണ്ട് രംഗത്ത് എത്തിരിക്കുകയാണ് നടൻ. സംസ്ഥാന സാക്ഷരത മിഷന്‍ നടപ്പാക്കുന്ന ആദിവാസി സാക്ഷര മിഷന്‍ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി, ശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്താനുളള സര്‍വേക്കാണ് പൃഥ്വിരാജ് ഇന്നല തുടക്കമിട്ടത്.
നിരക്ഷരരുടെ മുന്നില്‍ പേനയും കടലാസുമായി എത്തിയ താരത്തിന്റയെ ചോദ്യത്തിന് ചെറു പുഞ്ചിരിയോടെ മറുപടി പറയുകയാണ് ഒരു മുത്തശ്ശി. മരുതി, വയസ് 70 പഠിച്ചിട്ടില്ല എന്നാണ് ഇവർ പറയുന്നത്.
എഴുത്തും വായനയും ശീലിക്കാന്‍ ആരും മടിക്കരുതെന്നും, അറിവ് നേടുന്നതിലൂടെ മാത്രമേ ചൂഷണങ്ങളില്‍ നിന്ന് മോചിതരാകാന്‍ സാധിക്കൂ എന്നും പൃഥ്വിരാജ് വ്യക്തമാക്കി. അഗളി പഞ്ചായതത്ത് അധ്യക്ഷ ശ്രീലക്ഷ്മി ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് സി.പി.ബാബു, അംഗം നഞ്ചി, മാര്‍ട്ടിന്‍ ജോസഫ്, സാക്ഷര മിഷന്‍ അസി.കോഓര്‍ഡിനേറ്റര്‍ എം.മുഹമ്മദ് ബഷീര്‍ എന്നിവരും പങ്കെടുത്തു.
Post Your Comments