CinemaGeneralLatest NewsNEWS

സൂയിസൈഡ് ബോംബറാകും; മോദിക്ക് ഭീഷണിയുമായി പാക് ഗായിക

റാബിയുടെ ട്വീറ്റ് ഇതിനോടകം തന്നെ വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ പോപ്പ് ഗായിക. പ്രതീകാത്മകമായി സൂയിസൈഡ് ബോംബ് ബെല്‍റ്റ് ധരിച്ചിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് റാബി പിര്‍സാദ പ്രധാനമന്ത്രിയെ ഹിറ്റ്‌ലര്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് . ‘കാശ്മീരി കി ബേട്ടി ‘എന്ന ഹാഷ് ടാഗും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

റാബിയുടെ ട്വീറ്റ് ഇതിനോടകം തന്നെ വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനവും പരിഹാസവുമാണ് റാബി ഏറ്റു വാങ്ങുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രമല്ല പാകിസ്താനില്‍ നിന്നും ഒരുപാട് പേര്‍ റാബിക്കെതിരേ രംഗത്തെത്തി. ലാഹോര്‍ സ്വദേശിയായ റാബി ലോകത്തിന് മുന്നില്‍ പാകിസ്താനെ കുറിച്ച് ലോകത്തിന് തെറ്റായ സന്ദേശം നല്‍കുന്നുവെന്നാണ് പ്രധാനവിമര്‍ശനം.

shortlink

Related Articles

Post Your Comments


Back to top button