
പ്രമുഖ ചാനലില്‍ നടക്കുന്ന സംഗീത റിയാലിറ്റി ഷോയ്ക്കിടെ മത്സരാര്‍ഥി ഗായിക നേഹ കക്കറെ ബലമായി ചുംബിച്ച സംഭവം വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. സംഭവം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി രംഗത്തു വന്നിരിക്കുകയാണ് ഷോയിലെ മറ്റൊരു വിധികര്‍ത്താവും ഗായകനുമായ വിശാല്‍ ദദ്‌ലാനി.
സംഭവം പോലീസിലറിയിക്കാമെന്ന് പറഞ്ഞതാണെന്നും എന്നാല്‍ നേഹ വേണ്ടെന്നു പറയുകയായിരുന്നുവെന്ന് വിശാല്‍ പറഞ്ഞു. തന്റെ ആരാധകനായ മത്സരാര്‍ഥി സമ്മാനം നല്‍കിയ ശേഷം ചേര്‍ത്തു പിടിച്ച് ചുംബിച്ചപ്പോള്‍ അസ്വസ്ഥയായ നേഹ കുതറിമാറി വേദിയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. അയാള്‍ക്ക് മാനസിക ചികിത്സയാണ് വേണ്ടതെന്നും അതിനുവേണ്ട സഹായങ്ങള്‍ ചെയ്യാമെന്നും അതല്ലാതെ നിയമക്കുരുക്കില്‍ പെടുത്തേണ്ടെന്നും നേഹ തന്നെ പറയുകയായിരുന്നുവെന്നും വിശാല്‍ ട്വീറ്റ് ചെയ്തു.
Post Your Comments