സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്ജുവാര്യരുടെ പരാതിയില്‍ മൂന്ന് വകുപ്പുകള്‍ പ്രകാരം കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കുംവിധം അംഗവിക്ഷേപം നടത്തി, നടിയെ ഗൂഢ ഉദ്ദേശ്യത്തോടെ പിന്തുടര്ന്നു, സമൂഹമാധ്യമങ്ങള്‍ വഴി അപമാനിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് സംവിധായകനെതിരെ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.
തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. താരത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടുദിവസത്തിനുള്ളില്‍ ശ്രീകുമാര്‍ മേനോനെ പൊലീസ് ചോദ്യം ചെയ്യും. മഞ്ജുവിന്റെ മൊഴിയും രേഖപ്പെടുത്തും.
read also: ഭർത്താവ് തനിയ്ക്ക് സാരി വാങ്ങി തരാറില്ല ; കാരണം വ്യക്തമാക്കി ഡോക്ടർ മോഹൻ
ശ്രീകുമാര്‍ മേനോന് ഭീഷണിപ്പെടുത്തുന്നതായും അപകടത്തില്‍പ്പെടുത്താന്‍ ശ്രമിക്കുമോയെന്നു ഭയമുണ്ടെന്നും കാട്ടി ഡിജിപിയെ നേരില്‍ കണ്ടു നടി മഞ്ജുവാര്യര്‍ പരാതി നല്‍കിയത്. ശ്രീകുമാര്‍ മേനോന് തന്നെ അപകടത്തില്‍പ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് താന്‍ ഭയപ്പെടുന്നതായി പരാതിയില്‍ ആരോപിച്ച മഞ്ജുവാര്യര്‍ നിരന്തരം അപമാനിക്കുന്ന ശ്രീകുമാര്‍ മേനോന്, തനിക്കൊപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും വ്യക്തമാക്കി. ഔദ്യോഗികാവശ്യങ്ങള്‍ക്കായി താന്‍ ശ്രീകുമാര്‍ മേനോനു കൈമാറിയിട്ടുള്ള ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും മഞ്ജുവാര്യര്‍ പരാതിയില്‍ പറയുന്നുണ്ട്
Post Your Comments