![](/movie/wp-content/uploads/2019/10/MADHU-MENON.jpg)
കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് മധു മേനോൻ. നടി അനിതയുടെ ഭര്‍ത്താവ് കൂടിയായ മധു മേനോന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. അതിനു മറുപടി പറഞ്ഞു ഒരു പരുവമായെന്നു പറയുകയാണ് താരം.
കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പിൽ തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പോസ്റ്റ് ചെയ്ത വീഡിയോയിൽ വട്ടിയൂർക്കാവ് മണ്ഡലത്തിന് വട്ടിയൂർക്കാവ് ജില്ല എന്നു തെറ്റിപ്പറഞ്ഞതിൽ ക്ഷമ ചോദിക്കുകയാണ് മധു മേനോൻ.
ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് അദ്ദേഹം വിശദീകരണവുമായി എത്തിയത്. ടിക്ക് ടോക്കിൽ വിഡിയോ പോസ്റ്റ് ചെയ്ത ഉടൻ തന്റെ ഒരു സുഹൃത്ത് ആ വിഡിയോ സീരിയൽ ഗ്രൂപ്പിലും മറ്റും പ്രചരിപ്പിച്ചെന്നും മറുപടി പറഞ്ഞ് ഒരു പരുവമായെന്നുമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Post Your Comments