ഭരതന് സംവിധാനം ചെയ്ത ‘തകര’ എന്ന സിനിമയിലെ നെടുമുടി വേണുവിന്റെ അഭിനയം പ്രകടനം കണ്ടു താന്‍ അതിശയിച്ചു പോയെന്നും ലൊക്കേഷനില്‍ പോയി ഒരു താരത്തെ അഭിനന്ദിച്ചിട്ടുണ്ടെങ്കില്‍ അത് നെടുമുടി വേണുവിനെ മാത്രമാണെന്നും വര്‍ഷങ്ങള്‍ക്കിപ്പുറം തുറന്നു പറയുകയാണ് കവിയൂര്‍ പൊന്നമ്മ.
‘ഞാന്‍ ഒരു നടനെ പോയി കണ്ടു അഭിനന്ദനം അറിയിച്ച ഒരു വ്യക്തിയാണ് നെടുമുടി വേണു, ഞാന്‍ തിരുവനന്തപുരത്ത് ഒരു സിനിമയുടെ ചിത്രീകരണത്തിലായിരുന്നു.അപ്പോള്‍ ഞാന്‍ ലളിതയോട് ചോദിച്ചു. ലളിതേ, ആ ‘തകര’യില്‍ അഭിനയിച്ച ആളില്ലേ എനിക്ക് അയാളെ ഒന്ന് കാണണം. അങ്ങനെ ലളിത എന്ന നെടുമുടി വേണു അഭിനയിച്ച മറ്റൊരു സിനിമയുടെ ലൊക്കേഷനില്‍ കൊണ്ട് പോയി. ഞാന്‍ നോക്കുമ്പോള്‍ കഷണ്ടി ഒക്കെയായിട്ടു ഒരാള്‍, സിനിമയില്‍ നല്ല കുറ്റി മുടിയൊക്കെയായിരുന്നു. ഞാന്‍ അങ്ങനെ കൈ കൊടുത്തു. എനിക്ക് നിങ്ങളുടെ അഭിനയം ഭയങ്കരമായി ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ ലൊക്കേഷനില്‍ പോയി അഭിനന്ദനം അറിയിച്ച ഒരേയൊരു നടനാണ് നെടുമുടി വേണു. അദ്ദേഹത്തോപ്പം അഭിനയിച്ചതില്‍ ‘കാക്കകുയില്‍’ പോലെയുള്ള സിനിമകള്‍ ഏറെ ഇഷ്ടമാണ്. സംവിധായകന് പറയാതെ തന്നെ ചില മാനറിസങ്ങള്‍ അവതരിപ്പിക്കുന്ന നടന് കൂടിയാണ് വേണു, എന്റെ മകനായും, അനിയനായും, ഭര്‍ത്താവായുമൊക്കെ വേണു അഭിനയിച്ചിട്ടുണ്ട്, എനിക്കൊപ്പം മറ്റൊരു നടന് അങ്ങനെ അഭിനയിച്ചിട്ടുണ്ടാകുമെന്നു തോന്നുന്നില്ല’, സഫാരി ടിവിയിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പ്രോഗ്രാമില്‍ സംസാരിക്കവേയാണ് താന്‍ ലൊക്കേഷനില്‍ പോയി അഭിനന്ദനമറിയിച്ച ഒരേയൊരു നടനെക്കുറിച്ച് കവിയൂര്‍ പൊന്നമ്മ തുറന്നു പറഞ്ഞത്.
Post Your Comments