GeneralLatest NewsTV Shows

അതോടെ അഭിനയം നിര്‍ത്താന്‍ ആലോചിച്ചു; ഉപ്പും മുളകില്‍ സംഭവിച്ചതിനെക്കുറിച്ച് ജൂഹി റുസ്തഗി

40 നടുത്ത് ടേക്ക് പോയ സമയങ്ങളുമുണ്ട്. അപ്പോഴൊക്കെ നിര്‍ത്തി പോവുന്നതിനെക്കുറിച്ച്‌ ആലോചിച്ചിരുന്നു.

ടെലിവിഷന്‍ ആരാധകരുടെ പ്രിയ താരമാണ് ജൂഹി റുസ്തഗി. ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലെ ലക്ഷ്മി ബാലചന്ദ്രന്‍ തമ്പിയെ അവതരിപ്പിച്ചു ആരാധാക പ്രീതി നേടിയ താരമാണ് ജൂഹി. ഇപ്പോഴിതാ ഉപ്പും മുലകിലെയും അഭിനയം നിര്‍ത്താന്‍ ആലോചിച്ചിരുന്നതായി താരത്തിന്റെ തുറന്നു പറച്ചില്‍.

തന്റെ സുഹൃത്ത് വഴിയായാണ് താന്‍ ഈ പരിപാടിയിലേക്ക് എത്തിയതെന്ന് ജൂഹി പറയുന്നു. ” സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിനായി ക്ലാസ് കട്ട് ചെയ്ത് അവന്റെ വീട്ടിലേക്ക് പോയിരുന്നു. അവിടെ വച്ചാണ് ഈ പരിപാടിയെക്കുറിച്ച്‌ അറിഞ്ഞത്. തുടക്കത്തിലൊക്കെ ക്യാമറയ്ക്ക് മുന്നില്‍ വരുമ്ബോള്‍ പേടിയായിരുന്നു. സിങ്ക് സൗണ്ടായതിന്റെ പ്രശ്‌നവുമുണ്ടായിരുന്നു. ഡയലോഗുകള്‍ കാണാപ്പാഠം പഠിച്ചാണ് പറയാറുള്ളത്. 40 നടുത്ത് ടേക്ക് പോയ സമയങ്ങളുമുണ്ട്. അപ്പോഴൊക്കെ നിര്‍ത്തി പോവുന്നതിനെക്കുറിച്ച്‌ ആലോചിച്ചിരുന്നു. സംവിധായകന്‍ ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്.” ജൂഹി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

READ ALSO: നടിയെ അപമാനിക്കുംവിധം അംഗവിക്ഷേപം നടത്തി; മഞ്ജുവിന്റെ പരാതിയില്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തത് മൂന്ന് വകുപ്പുകള്‍ പ്രകാരം

തന്റെ അച്ഛന് താന്‍ അഭിനേത്രിയാവുന്നതിനോട് താല്‍പര്യമായിരുന്നുവെന്നും പപ്പയുടെ ആഗ്രഹം പോലെ ആര്‍ടിസ്റ്റായി മാറുകയായിരുന്നുവെന്നും പറഞ്ഞ ജൂഹി നെഗറ്റീവ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതിനോടാണ് കൂടുതല്‍ താല്‍പര്യമെന്നും കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button