സംവിധയകാൻ ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ നൽകിയ പരാതി വ്യക്തിപരമെന്ന് നടൻ ജോയ് മാത്യു. ഇരുവരും തമ്മിലുള്ള പ്രശ്‌നം അവർ തന്നെ ഇടപെട്ട് തീര്‍ക്കുമെന്നാണ് കരുതുന്നത്. എന്നാൽ തന്നോട് ഇവരില്‍ ആരെങ്കിലും പരാതി പറഞ്ഞിരുന്നുവെങ്കില്‍ ഇടപെട്ടേനെയെന്നും ജോയ് മാത്യൂ പറഞ്ഞു.
ഗ്ലാമറിന്റെ ലോകമാണ് സിനിമ. അതുകൊണ്ടു തന്നെ സിനിമാ ലോകത്തെ പരാതികള്‍ക്ക് പല കാരണങ്ങളുമുണ്ടാകാം. ചില പരാതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം കിട്ടും. ചില പരാതികള്‍ മാനസികരോഗം കൊണ്ടും, ചില പരാതികള്‍ വാര്‍ത്തകള്‍ക്ക് വേണ്ടിയുമാണെന്നും ജോയ് മാത്യൂ പറഞ്ഞു. നവമാധ്യമങ്ങള്‍ വന്ന ശേഷം ഇത്തരം വാര്‍ത്തകള്‍ക്ക് വലിയ പ്രാധാന്യം കിട്ടുന്നുണ്ടെന്നും ജോയ് മാത്യു പറഞ്ഞു.
Post Your Comments