സിനിമ കണ്ടു തന്നെ ഏറ്റവും വിമര്‍ശിക്കാറുള്ളത് തന്റെ പ്രിയ പത്നിയായ സംയുക്ത തന്നെയാണെന്ന് ബിജു മേനോന്. സംയുക്ത തന്റെ സിനിമ കണ്ട ശേഷം ആദ്യം അഭിനയത്തിന്റെ നെഗറ്റീവ് വേഷങ്ങളെക്കുറിച്ച് ആണ് സംസാരിക്കുന്നതെന്നും പിന്നീട് മാത്രമേ അതിന്റെ പോസിറ്റീവ് വശം പറയുകയുള്ളൂവെന്നും ബിജു മേനോന് പറയുന്നു.
‘സംയുക്ത നന്നായി വിമര്‍ശിക്കും. ആദ്യം അഭിനയത്തിലെ നെഗറ്റീവ് പറയും. പിന്നെ പോസിറ്റീവ് സംസാരിക്കും. എന്റെ ഭാര്യ എന്ന നിലയിലും ഒരു നടി എന്ന നിലയിലും സംയുക്ത എന്നോട് അഭിപ്രായം പറയാറുണ്ട്. ചില സീനുകള്‍ ഞാന്‍ വളരെ താല്പര്യമില്ലാതെ ചെയ്യുന്നതാകും, കുറെ ദിവസം ചിത്രീകരണവുമായി നില്ക്കുമ്പോള് ഒരു മടുപ്പ് തോന്നും,അതൊക്കെ ചിലപ്പോള്‍ എന്റെ അഭിനയത്തില്‍ പ്രതിഫലിക്കും സംയുക്ത അത് കൃത്യമായി കണ്ടെത്തും. മകനും എന്റെ സിനിമ കണ്ടു അഭിപ്രായം പറയാറുണ്ട് എന്റെ സിനിമകള്‍ ഇഷ്ടമാണെങ്കിലും അവന് എന്റെ ഫാനല്ല, നിവിന്‍ പോളിയും ദുല്ഖറുമൊക്കെയാണ് അവനു പ്രിയം.അവരുടെ സിനിമകള്‍ കാണാനാണ് അവനു കൂടുതല്‍ താല്‍പ്പര്യം’. ‘രക്ഷാധികാരി ബൈജു’ പോലെയുള്ള സിനിമകളെയും ‘വെള്ളിമൂങ്ങ’ പോലെയുള്ള സിനിമകളെയും താന്‍ ഒരുപോലെ ഇഷ്ടപ്പെടുന്നുണ്ടെന്നു ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ ബിജു മേനോന് വ്യക്തമക്കുന്നു, തന്റെ സിനിമാ ജീവിതത്തില്‍ വലിയ ഒരു ബ്രേക്ക് നല്കിയ ‘വെള്ളിമൂങ്ങ’ തനിക്ക് സാമ്പത്തികമായും ഉയര്‍ച്ച കൊണ്ടുവന്നുവെന്ന് ബിജു മേനോന് അഭിപ്രായപ്പെടുന്നു.
Post Your Comments