
മലയാളസിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് മഞ്ജു വാര്യര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഗീതു മോഹന്‍ദാസ് എന്നിവർ. ഉറ്റ സുഹൃത്തുക്കളായ മൂവരും തങ്ങളുടെ സൗഹൃദ നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു നിമിഷം പങ്കുവെച്ചിരിക്കുകയാണ് ഗീതു മോഹൻദാസ്. താരം സംവിധാനം ചെയ്ത മൂത്തോന് എന്ന ചിത്രം കഴിഞ്ഞ ദിവസം ജിയോ മാമി ഫിലിം ഫെസ്റ്റിവലില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രം പ്രദര്‍ശിപ്പിച്ചിരുന്ന സമയത്ത് ടെൻഷൻ കയറിയ തനിക്ക് ധൈര്യം പകര്‍ന്നത് മഞ്ജുവും പൂര്ണിമയുമാണെന്ന് പറയുകയാണ് ഗീതു. എന്റെ മാലാഖമാര്‍ എന്ന ഹാഷ്ടാഗോടെയാണ് ഗീതു മഞ്ജുവിനും പൂര്‍ണിമയ്ക്കും ഒപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.
Post Your Comments