പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ചെറുതായി ഒന്ന് ഭക്ഷണം കഴിച്ച ബിൽ കണ്ട് ഞെട്ടിരിക്കുകയാണ് സംവിധായകന് അനീഷ് ഉപാസന. 11 തരം ഭക്ഷണത്തിനും വെളളവും ചേര്‍ത്ത് 4.32 ലക്ഷം രൂപയാണ് ബില്‍. സംവിധായകന് ബില്‍ തുക സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെ തുക കണ്ട് ഞെട്ടിരിക്കുകയാണ് ആരാധകർ.
എന്നാല്‍, ഇത് കണ്ട് ആരും ഞെട്ടണ്ട. ഇപ്പറഞ്ഞ തുക ഇന്ത്യന്‍ രൂപയല്ല. സൊമാലിയയിലെ ഇന്ത്യന്‍ ഭക്ഷണശാലയില്‍ നിന്നുമാണ് സംവിധായകനും കൂട്ടരും ഭക്ഷണം കഴിച്ചിരിക്കുന്നത്. സൊമാലിലാന്റ് ഷില്ലിംഗ് ആണ് അവിടുത്തെ കറന്‍സി. 10 സൊമാലിലാന്റ് ഷില്ലിംഗ് എന്നാല്‍ 1.22 ഇന്ത്യന്‍ രൂപയാണ്. അതായത് ഒരു ഷില്ലിംഗ് കേവലം 12.2 പൈസ!
ജസ്റ്റ് ഒന്ന് ഫുഡ് കഴിച്ചതാ ! എന്ന തലകെട്ടുമായിയാണ് അനീഷ് ഉപാസന ബില്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചത്. ബിരിയാണിയും മറ്റ് ഇന്ത്യന്‍ ഭക്ഷണങ്ങളും കഴിച്ചതിനാണ് ഈ ബില്‍ വന്നിരിക്കുന്നത്.
Post Your Comments