CinemaGeneralLatest NewsNEWS

സംസ്‌കൃതം പറഞ്ഞ് പോപ് താരം ലേഡി ഗാഗ, ഗാഗയല്ല, ഇനിമുതല്‍ ഗംഗയെന്ന് ട്രോളുകള്‍

ലേഡി ഗാഗയുടെ അടുത്ത ആല്‍ബവുമായി ബന്ധപ്പെട്ടതാണോ ഇതെന്നുചോദിച്ച് പല ആരാധകരും രംഗത്തെത്തി

പോപ് താരം ലേഡി ഗാഗ സംസ്‌കൃതം പറഞ്ഞ് ഇന്ത്യൻ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് . ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന സംസ്‌കൃതമന്ത്രമാണ് കഴിഞ്ഞ ദിവസം ലേഡി ഗാഗ ട്വീറ്റു ചെയ്തിരുന്നത്.  ട്വീറ്റ് ചെയ്‌ത നിമിഷങ്ങൾക്കകം തന്നെ ഇത് വ്യാപകപ്രചാരം നേടിയിരിക്കുകയാണ്. ലേഡി ഗാഗയുടെ  അടുത്ത ആല്‍ബവുമായി ബന്ധപ്പെട്ടതാണോ ഇതെന്നുചോദിച്ച് പല ആരാധകരും രംഗത്തെത്തി. ചിലര്‍ അവരുടെ ഹിന്ദുത്വത്തെ സ്വാഗതം ചെയ്തു. രസകരമായ ട്വീറ്റുകളുമായി ഇന്ത്യന്‍ ആരാധകരും രംഗത്തെത്തി. ഗാഗയല്ല, ഇനിമുതല്‍ ഗംഗയാണെന്നുള്ള ട്രോളുകള്‍ പലരും ട്വീറ്റുചെയ്തു. ചിലര്‍ ‘ജയ് ശ്രീറാം’ എന്നു ഇതിന് മറുപടിനല്‍കി.

 

shortlink

Related Articles

Post Your Comments


Back to top button