സിനിമ ആരാധകർ ഏറെയിഷ്ടപ്പെടുന്ന പ്രണയ ജോഡികളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. പ്രണയം തുടങ്ങിയത് മുതല്‍ ഇരുവരുടെയും പുതിയ വിശേഷങ്ങളറിയാനെല്ലാം ആരാധകർക്ക് വളരെ താല്‍പര്യമാണ്. ഇരുവരുടെതുമായി പുറത്തിറങ്ങുന്ന ചിത്രങ്ങൾക്കെല്ലാം മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കാറുള്ളത്.
ഇപ്പോഴിതാ നയന്‍താരയെക്കുറിച്ചുളള വിഘ്‌നേഷ് ശിവന്റെ പുതിയ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. നയന്‍സിനെ തങ്കമേ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു വിഘ്‌നേഷ് ശിവന്റെ പോസ്റ്റ്. വിഘ്‌നേഷ് ആദ്യമായി സംവിധാനം ചെയ്ത നാനും റൗഡി താന്‍ റിലീസ് ചെയ്ത് നാല് വര്‍ഷം പൂര്‍ത്തിയായ വേളയിലാണ് സംവിധായകന്റെ പോസ്റ്റ് വന്നത്. വിജയ് സേതുപതിയും നയന്‍താരയും മുഖ്യവേഷങ്ങളില്‍ അഭിനയിച്ച ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു.
“താങ്ക്യൂ തങ്കമേ, നിന്നെ കണ്ടുമുട്ടിയതിന് ശേഷം ജീവിതം മധുരമായേ തോന്നിയിട്ടൂളളു. ഈ ദിവസത്തിന് നന്ദി. ഈ സിനിമ ചെയ്യാമെന്ന് സമ്മതിച്ചതിനും. എനിക്ക് നല്ലൊരു ജീവിതം സമ്മാനിച്ചതിനും. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. അകവും പുറവും എന്നും ഇതുപോലെ സുന്ദരിയായി നിലകൊളളണം. ഒരുപാട് സ്‌നേഹം, വിഘ്‌നേഷ് ശിവന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Post Your Comments