
ഡാനിയൽ വെബറിന്റയെ പിറന്നാൾ ആഘോഷമാക്കുകയാണ് ബോളിവുഡ് താരം സണ്ണി ലിയോൺ. കുട്ടികൾക്കും കുടുംബ സുഹൃത്തുക്കൾക്കുമൊപ്പമാണ് ഭർത്താവിന്റയെ പിറന്നാൾ താരം ആഘോമാക്കിയത്. ഇത്രയും കാലം ഒരുമിച്ച് ജീവിച്ചിട്ടും തനിയ്ക്ക് മനസ്സിലാകുന്നില്ല , ഞാൻ എങ്ങനെയാണ് ഇത്രയും ആത്മാർഥമായി നിങ്ങളെ സ്നേഹിക്കുന്നതെന്ന്. നിങ്ങളും വളരെ സ്നേഹമുളളവരും , സുന്ദരനും അതിലുപരി ഏറ്റവും മികച്ച ഭർത്താവും അച്ഛനുമാണ്., ഹാപ്പി ബെർത്ത്ഡേ മൈ ലവ് സണ്ണി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ഒപ്പം പിറന്നാൾ ആഘോഷ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ഭർത്താവിന് സ്നേഹചുംബനം നൽകുന്നതിന്റേയും മക്കൾക്കൊപ്പമുളള പിറന്നാൾ ആഘോഷ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. പെയ്ന്റ് ചെയ്ത കാർഡായിരുന്നു മക്കൾ അച്ഛന് നൽകിയ പിറന്നാൾ സമ്മാനം.
Post Your Comments