GeneralLatest NewsTV Shows

വീട്ടിൽ പ്രണയത്തെപ്പറ്റി അറിഞ്ഞ സമയത്ത് നല്ല പുകിലുണ്ടായി; പ്രിയ താരം സുചിത്ര

വളരെ ആത്മാർത്ഥമായി പ്രണയിക്കാൻ ആഗ്രഹമുള്ള ഒരാളാണ് ഞാൻ.

കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളില്‍ ഒരാളാണ് സുചിത്ര നായര്‍. വാനമ്പാടിയിലെ പപ്പി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പട്ട സുചിത്ര തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. തനിക്കും പ്രണയം ഉണ്ടായിരുന്നു എന്നും ജീവിതത്തിൽ പ്രണയം ഇല്ലെന്നു പറയുന്നവർ ഭയങ്കര കള്ളന്മാരാണെന്നും പക്ഷെ തന്റെ ആദ്യ പ്രണയം ഡാൻസിനോടായിരുന്നു എന്നും താരം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

READ ALSO: മഞ്ജു വാര്യര്‍- ശ്രീകുമാര്‍ മേനോന്‍ വിഷയത്തില്‍ താര സംഘടനയായ അമ്മയുടെ പ്രതികരണം ഇങ്ങനെ

‘പ്രണയം ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ട്. ജീവിതത്തിൽ പ്രണയം ഇല്ലെന്നു പറയുന്നവർ ഭയങ്കര കള്ളന്മാരാണ്. പക്ഷെ തന്റെ ആദ്യ പ്രണയം ഡാൻസിനോടായിരുന്നു. അല്ലാത്ത പ്രണയത്തിൽ ചിലർ പറ്റിച്ചിട്ടുപോകും, മറ്റു ചിലരെ ഞാനായി തന്നെ വിടും. വീട്ടിൽ പ്രണയത്തെപ്പറ്റി അറിഞ്ഞ സമയത്ത് നല്ല പുകിലൊക്കെ ഉണ്ടായിട്ടുണ്ട്. വളരെ ആത്മാർത്ഥമായി പ്രണയിക്കാൻ ആഗ്രഹമുള്ള ഒരാളാണ് ഞാൻ. എന്ത് കൊണ്ടാണ് എന്റെ പ്രണയം ഇങ്ങനെ ആകുന്നതെന്ന് അറിയില്ല’.–താരം പറയുന്നു.

ജീവിതത്തിൽ തന്നെ അറിയുന്ന ഒരാൾ വരണം എന്ന് ആഗ്രഹമുണ്ട്. ചില്ലു കൂട്ടിൽ ഇട്ടു വയ്ക്കാത്ത ഒരാൾ ആകണം അതെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button